Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTവാറ്റുശേഖരം കണ്ടെത്തി
text_fieldsbookmark_border
വാറ്റുശേഖരം കണ്ടെത്തി കൂത്തുപറമ്പ്: എക്സൈസ് സംഘം ശിവപുരത്ത് നടത്തിയ റെയ്ഡിൽ വൻ വാറ്റുശേഖരം കണ്ടെത്തി. 1200 ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്. വ്യാജവാറ്റിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻെറ ഭാഗമായായിരുന്നു കൂത്തുപറമ്പ് എക്സൈസിൻെറ പരിശോധന. റേഞ്ച് ഇൻസ്പെക്ടർ കെ. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവൻറിവ് ഓഫിസർ നിസാർ കൂലോത്തിൻെറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ശിവപുരം പടുപാറ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ 1200 ലിറ്റർ വാഷ് കണ്ടെടുത്തത്.പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 200 ലിറ്റർ വീതം കൊള്ളുന്ന ആറ് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ലോക്ഡൗൺ ആയതിനാൽ റേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ പി. അനീഷ്കുമാർ, പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, പി. ജലീഷ്, എം. സുബിൻ, ലതീഷ് ചന്ദ്രൻ, വനിത സി.ഇ.ഒ എൻ. ലിജിന എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story