Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTവന്യമൃഗ ശല്യം; മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് എം.എൽ.എ
text_fieldsbookmark_border
വന്യമൃഗ ശല്യം; മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കണമെന്ന് എം.എൽ.എ ഇരിട്ടി: വനാതിർത്തി മേഖലകളിലെ വന്യമൃഗശല്യം തടയാനും ആനപ്രതിരോധ മതിൽ നിർമാണം ആരംഭിക്കാനുമുള്ള നടപടി സ്വീകരിക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ, കണിച്ചാർ, അയ്യങ്കുന്ന് പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം അതിരൂക്ഷമാണ്.വന്യമൃഗ ശല്യം തടയുന്നതിനായി ആർ.ആർ.ടി, വാഹനം, സ്റ്റാഫ്, വാച്ചർമാർ, ഉപകരണങ്ങൾ എന്നിവ അനുവദിക്കണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story