Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരയിടിച്ചിൽ: എടക്കാനം...

കരയിടിച്ചിൽ: എടക്കാനം പുഴക്കര നിവാസികൾ ഭീതിയിൽ

text_fields
bookmark_border
കരയിടിച്ചിൽ: എടക്കാനം പുഴക്കര നിവാസികൾ ഭീതിയിൽ പടം irt Karayi dichaI1, 2 പഴശ്ശി പുഴയുടെ ഭാഗമായ എടക്കാനം പുഴയോര പ്രദേശത്ത് കരയിടിച്ചിൽ രൂക്ഷമായപ്പോൾഇരിട്ടി: കരയിടിച്ചിൽ രൂക്ഷമായതോടെ പഴശ്ശി പുഴയോരത്തെ എടക്കാനം നിവാസികൾ ഭീതിയിൽ. പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പഴശ്ശി പുഴയുടെ ഇരു കരകളിലും കരയിടിച്ചിൽ രൂക്ഷമായതോടെയാണ് എടക്കാനം പുഴയോരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ഭീതിയിലായത്. ആദ്യകാലത്ത് കാലവർഷങ്ങളിലും മറ്റും ചെറിയ തോതിലുള്ള കരയിടിച്ചിൽ ആരംഭിച്ചിരുന്നെങ്കിലും പുഴയോരത്ത് താമസിക്കുന്നവർക്ക് ഭീഷണിയായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷത്തെ മഹാമാരിയും അതിനെ തുടർന്നുള്ള പ്രളയവും മലവെള്ളപ്പാച്ചിലുമാണ് കരയിടിച്ചിൽ രൂക്ഷമാക്കിയത്.രണ്ടുവർഷംകൊണ്ട് ഏക്കർകണക്കിന് പുറമ്പോക്ക് ഭൂമിയാണ് ഇടിഞ്ഞുതാണ് പുഴയോട് ചേർന്നത്. ചെറിയൊരു ചാറ്റൽ മഴ പെയ്താൽ പോലും കരയിടിച്ചിൽ രൂക്ഷമാണ്. എടക്കാനം നെല്ലാറക്കൽ മുതൽ വൈദ്യരുകണ്ടി കടവ് വരെയാണ് ഏക്കർകണക്കിന് പുഴയോരം ഇടിഞ്ഞുതാണ് പുഴയോട് ചേർന്നത്. മണ്ണ് കുത്തിയൊലിച്ചുപോയതിനെ തുടർന്ന് പലസ്ഥലത്തും കൂറ്റൻ ഗർത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. പുഴയോരത്ത് താമസിക്കുന്ന ചില സ്വകാര്യ വ്യക്തികളുടെ പുരയിടമുൾക്കൊള്ളുന്ന ഭൂമിയും ഏതു നിമിഷവും ഇടിഞ്ഞുനിരങ്ങി പുഴയോട് ചേരുമെന്ന അപകടകരമായ സ്ഥിതിയാണുള്ളത്. കനത്ത മലവെള്ളപ്പാച്ചിലിൽ പുഴയിൽനിന്നും മീറ്ററുകളോളം കരയിടിഞ്ഞ് പുഴക്കരയോട് ചേർന്ന സ്ഥലവും ഏതു നിമിഷവും ഇടിഞ്ഞുനിരങ്ങാമെന്ന അവസ്ഥയിലാണുള്ളത്.പഴശ്ശി ജലസംഭരണിക്കായി ഭൂമി വിട്ടുകൊടുത്തവരുടെ അവശേഷിക്കുന്ന ഭൂമിയിലുൾപ്പെടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കരയിടിച്ചിൽ ഭീതിയിൽ ആശങ്കയോടെ കഴിയുന്നത്. കരയിടിച്ചിൽ തടയുന്നതിനായി പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന പുഴയോര നിവാസികളായ നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാത്തതാണ് ഇപ്പോൾ നാട്ടുകാരെ ദുരന്ത ഭീതിയിലാക്കിയിരിക്കുന്നത്. മണ്ണിടിച്ചിൽ തടയാൻ മരങ്ങൾ നട്ടുപിടിപ്പിക്കാനും അധികൃതർ തയാറാവുന്നില്ലെന്നും മണ്ണൊലിപ്പ് തടയാൻ പുഴയോരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ മുന്നോട്ടുവന്ന ചില സന്നദ്ധ സംഘടനകളെ ഇറിഗേഷൻ അധികൃതർ അനുവാദം നൽകാതെ മടക്കിയയച്ചതായും നാട്ടുകാർ പറഞ്ഞു.അടിയന്തരമായും അധികൃതർ ഇടപെട്ട് പഴശ്ശി പുഴയോരത്തെ കരയിടിച്ചിൽ തടയാനാവശ്യമായ സംരക്ഷണഭിത്തി നിർമാണമുൾപ്പെടെയുള്ള പ്രതിരോധ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story