Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTവിഡിയോ പ്രകാശനം ചെയ്തു
text_fieldsbookmark_border
വിഡിയോ പ്രകാശനം ചെയ്തുPYR Karivellur വിഡിയോ പ്രസിഡൻറ് എ.വി. ലേജു പ്രകാശനം ചെയ്യുന്നുപയ്യന്നൂർ: കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൻെറ 'ഇനി ഞാനൊഴുകട്ടെ' വിഡിയോ പ്രകാശിതമായി. മരിച്ച തോടുകളും ജലാശയങ്ങളും പുനർജനിച്ച കഥ വിഡിയോ പറയും. ഹെക്ടർ കണക്കിന് നെൽപാടങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കിയും കുളങ്ങൾ, കിണറുകൾ എന്നിവയുടെ ജലവിതാനം ഉയർത്തുന്നതിനുമായി ഹരിത കേരള മിഷൻ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സംയോജിപ്പിച്ച് നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്ത് നടത്തിയ പ്രവർത്തനമാണ് മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പകർത്തിയിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് എ.വി. ലേജു വിഡിയോ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് ടി. ഗോപാലൻ, സി. ബാലകൃഷ്ണൻ, ടി.വി. നാരായണൻ മാസ്റ്റർ, വി. തമ്പാൻ, സന്തോഷ് കുമാർ, കെ. ജയരാജൻ നായർ, എം.വി. പവിത്രൻ, കെ. വത്സരാജ്, രതീഷ് കോളിയാടൻ, രാജീവൻ കൊഴുമ്മൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story