Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTതലശ്ശേരിയിൽ മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കുന്നു
text_fieldsbookmark_border
തലശ്ശേരിയിൽ മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കുന്നുപടം..... mazhakal poorav cleaning.jpgമഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി തലശ്ശേരി നഗരസഭയിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സംസാരിക്കുന്നുതലശ്ശേരി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തലശ്ശേരി നഗരസഭയിൽ ഊർജിതമാക്കി. റെയിൽവേ പാളത്തിൻെറ അടിയിലുള്ള അഞ്ച് പൈപ്പുകളിൽ വർഷങ്ങളായിഅടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കി. നഗരത്തിലെ വെള്ളക്കെട്ടിന് ഇതുവഴി പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.ശുചീകരണ പ്രവർത്തനത്തിന് മുൻകൈയെടുത്ത നഗരസഭയെയും അനുമതി നൽകിയ റെയിൽവേയെയും വ്യാപാരി സംഘടനകൾ അഭിനന്ദിച്ചു.സംസ്ഥാന സർക്കാറിൻെറ നിർദേശാനുസരണം ജൂൺ അഞ്ച്, ആറ് തീയതികളിൽ നഗരസഭയുടെ നേതൃത്വത്തിൽ വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഇതിൻെറ ഭാഗമായി നഗരസഭയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, വ്യാപാര സംഘടനകൾ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, ഐ.എം.എ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്തു. ജില്ല കോടതിക്കടുത്ത സൻെറിനറി പാർക്കിൽ ശനിയാഴ്ച രാവിലെ ഏഴിന് പരിസ്ഥിതി ദിന പരിപാടിയുടെ ഭാഗമായി തലശ്ശേരി നഗരസഭ ചെയർപേഴ്സൻ വൃക്ഷത്തൈ നടും. തുടർന്ന് മത്സ്യ മാർക്കറ്റ് പരിസരം, സംഗമം ജങ്ഷൻ, പുതിയ ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തും. കൂടാതെ കൊടുവള്ളി കോ ഓപറേറ്റിവ് ആശുപത്രി പരിസരം ഇരുവശവും ചെടികൾ ബുഷ് കട്ടർ ഉപയോഗിച്ച് ക്രോപ് ചെയ്ത് സുന്ദരമാക്കും. പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി വെച്ചുപിടിപ്പിക്കുന്ന ചെടികൾ സംരക്ഷിക്കാനാവശ്യമായ സംവിധാനം ഏർപ്പെടുത്തും. നഗരസഭ നേതൃത്വം നൽകുന്ന നഗര സൗന്ദര്യവത്കരണത്തിന് എല്ലാ സംഘടനകളും പൂർണ പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story