Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTഇവർ പടിയിറങ്ങി; ആരവമില്ലാതെ.....
text_fieldsbookmark_border
ഇവർ പടിയിറങ്ങി; ആരവമില്ലാതെ.....കണ്ണൂർ: മേയ് 31 പലരുടെയും ഒൗദ്യോഗിക സർവിസിൽ നിന്നുള്ള പടിയിറക്ക ദിവസമായിരുന്നു. വർഷങ്ങളായി സർക്കാർ വകുപ്പുകളിലും പൊലീസ് സേനയിലും സ്കൂളുകളിലും ഉൾപ്പെടെ വിവിധ മേഖലകളിൽ സേവനം ചെയ്ത ശേഷം നൂറുകണക്കിന് ജീവനക്കാരാണ് ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് തിങ്കളാഴ്ച പടിയിറങ്ങിയത്. ഇനി വിശ്രമ ജീവിതത്തിലേക്ക്. കോവിഡ് മഹാമാരിയുടെ ഭീതിയിൽ അർഹിച്ച യാത്രയയപ്പോ ആരവങ്ങളോ ഇല്ലാതെയായിരുന്നു ഇവരുടെ പടിയിറക്കം. കണ്ണൂര്‍ ജില്ല പൊലീസിൽ ദീർഘകാലത്തെ സേവനത്തിനുശേഷം 30 പേരാണ് സർവിസില്‍ നിന്നും വിരമിച്ചത്. 28 സബ് ഇൻസ്പെക്ടര്‍മാർ, ഒരു അസി. സബ് ഇൻസ്പെക്ടര്‍, ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരാണ് വിരമിച്ചത്. ജില്ലയിലെ റവന്യൂ വകുപ്പിൽ നിന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.എം. അബ്ദുൽ നാസർ ഉൾപ്പെടെ 10 ജീവനക്കാരാണ് വിരമിച്ചത്. 154 ഹൈസ്കൂൾ അധ്യാപകരും അഞ്ച് പ്രിൻസിപ്പൽമാർ ഉൾപ്പെടെ ഇരുപതോളം ഹയർസെക്കൻഡറി അധ്യാപകരും അമ്പതോളം പ്രൈമറി അധ്യാപകരും തിങ്കളാഴ്ച വിരമിച്ചു. ഇതിനു പുറമെ ആരോഗ്യ വകുപ്പ് ഉൾപ്പെടെ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നും ഒേട്ടറെ ജീവനക്കാരും വിരമിച്ചു. സംഘടന രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രശസ്തരും വിരമിച്ചവരിൽ ഉൾപ്പെടും.സമഗ്ര ശിക്ഷ കണ്ണൂർ ജില്ല കോഒാഡിനേറ്ററും എഴുത്തുകാരനുമായ ടി.പി. വേണുഗോപാലൻ, എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് ഗിരിജ കല്യാടൻ, കെ.ജി.ഒ.എ ജില്ല വൈസ് പ്രസിഡൻറും ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.സി. വത്സല, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (സി.െഎ.ടി.യു) അഖിലേന്ത്യ വൈസ് പ്രസിഡൻറും മാങ്ങാട്ടുപറമ്പ് കെൽട്രോണിലെ ഡെപ്യൂട്ടി എൻജിനീയറുമായ എൻ. ശശിധരൻ, ചെറുകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഹയർ സെക്കൻഡറി ജില്ല കോ ഒാഡിനേറ്ററുമായ പി.ഒ. മുരളീധരൻ, സംഗീതജ്ഞനും ഇരിക്കൂർ കരയത്തുംചാൽ ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനുമായ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ, കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ഗവ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായ കെ.കെ. പ്രകാശൻ, നിരവധി രാജ്യാന്തര വോളി താരങ്ങളെ വാർത്തെടുത്ത തലശ്ശേരി സായിയിലെ പരിശീലകൻ ടി. ബാലചന്ദ്രൻ എന്നിവർ തിങ്കളാഴ്ച വിരമിച്ചവരിൽപെടും.എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ല വനിത ഫോറം കൺവീനറായിരുന്ന എൻ.പി. പത്മജ ഏറ്റുമാനൂർ െഎ.ടി.െഎയിൽ നിന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പയ്യന്നൂർ സ്വദേശി എ.വി. രാമചന്ദ്രൻ തിരുവനന്തപുരം സെൻട്രൽ സ്റ്റോറിൽ നിന്നും വിരമിച്ചു. കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മയ്യിൽ സ്വദേശിയുമായ കെ.സി. ഹരികൃഷ്ണൻ തിരുവനന്തപുരം ചാല യു.പി സ്കൂളിൽ നിന്നു വിരമിച്ചു. പടം: സർവിസിൽ നിന്ന് വിരമിച്ചവർtp venugopalan rtd....സമഗ്ര ശിക്ഷ കണ്ണൂർ ജില്ല കോഓഡിനേറ്റർ ടി.പി. വേണുഗോപാലൻPO MURALEEDHARAN HSS CO ORDINATO RETIRMENTഹയർ സെക്കൻഡറി കണ്ണൂർ ജില്ല കോഒാഡിനേറ്ററും ചെറുകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ പി.ഒ. മുരളീധരൻDR. KC VALSALA RTD ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. വത്സലNP PADMAJA RTDഏറ്റുമാനൂർ ഐ.ടി.ഐയിൽ നിന്ന് വിരമിച്ച എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ല വനിത ഫോറം കൺവീനർ എൻ.പി. പത്മജAV RAMA CHANDRAN RTDഇ.എസ്.ഐ തിരുവനന്തപുരം സെൻട്രൽ സ്റ്റോറിൽ നിന്ന് വിരമിച്ച എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.വി. രാമചന്ദ്രൻ.KR CHANDRA SEKHARAN RTDസ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ കെ.ആർ. ചന്ദ്രശേഖരൻ ASOK KUMAR RTD കണ്ണൂർ ജില്ല ആശുപത്രിയിൽനിന്ന് വിരമിച്ച ഒ. അശോക് കുമാർ (പടങ്ങൾ knr deskൽ അയക്കും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story