Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:30 AM IST Updated On
date_range 2 May 2021 5:30 AM ISTചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരിന് വധഭീഷണി
text_fieldsbookmark_border
ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരിന് വധഭീഷണി പ്രൂഫ് കഴിഞ്ഞതാണ്തളിപ്പറമ്പ്: ഫേസ്ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനത്തിൻെറ പേരിൽ സൈബർ ആക്രമണത്തിനുപുറമെ നടൻ സന്തോഷ് കീഴാറ്റൂരിനുനേരെ വധഭീഷണിയും ഉയർന്നതായി പരാതി. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സന്തോഷ് നൽകിയ കമൻറിൻെറ പേരിലാണ് സൈബർ ആക്രമണം. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് സന്തോഷ് കീഴാറ്റൂർ കമൻറിട്ടു. അതിനെ പ്രതിരോധിച്ച് ഉണ്ണി മുകുന്ദൻ മറുപടിയുമിട്ടു. ഇതിന് പിന്നാലെയാണ്, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരുകൂട്ടർ സന്തോഷിനെതിരെ സൈബറിടത്തിൽ പ്രതിഷേധമുയർത്തിയത്. പിന്നീട് ഇത് സന്തോഷിനെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സൈബർ ആക്രമണമായി മാറുകയായിരുന്നു. ഇൻറർനെറ്റ് കാളിലൂടെ വധഭീഷണി വന്നതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. താനൊരു ദൈവവിശ്വാസിയാണ്. വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്ന പ്രവൃത്തി തന്നിൽനിന്നും ഉണ്ടാവില്ല. കമ്യൂണിസ്റ്റ് ആയതിനാലാണ് ഇപ്പോൾ തന്നെ വേട്ടയാടുന്നത്. കമൻറ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. എന്നാലത് വിശ്വാസികൾക്ക് വേദനയുണ്ടായെങ്കിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും സൈബർ ആക്രമണവും ഭീഷണിയും അവസാനിപ്പിക്കണം. അല്ലെങ്കിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സന്തോഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story