Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലാഖമാരാൽ...

മാലാഖമാരാൽ ആശ്ലേഷിക്കപ്പെടുന്ന വിശ്വാസികൾ

text_fields
bookmark_border
മാലാഖമാരാൽ ആശ്ലേഷിക്കപ്പെടുന്ന വിശ്വാസികൾബഷീർ കളത്തിൽ (ഖതീബ്, മസ്ജിദുസ്സലാം, ചേറ്റംകുന്ന്)റമദാനിലെ അവസാനദിവസങ്ങൾ കഠിനമായ തപസ്സി​ൻെറ നാളുകളാണ്. ഇസ്​ലാമിൽ സന്യാസമില്ല. എന്നാൽ, റമദാനിലെ അവസാനത്തെ 10 ദിനരാത്രങ്ങൾ ആത്മീയതയുടെ പാരമ്യതയിലേക്ക് വിശ്വാസിയെ ആനയിക്കുന്നു. ഇതാകട്ടെ സമർപ്പണത്തി​ൻെറ ആത്യന്തികതയെയാണ് സ്വാംശീകരിക്കുന്നത്. അത്രമേൽ ദൈവത്തി​ൻെറ ഇഷ്​ടക്കാരനാവുകയും ദൈവം മോക്ഷത്തിനും ക്ഷേമത്തിനുമായി നൽകിയ വചനങ്ങളെ സാർഥകമാക്കാനുള്ള വ്യഗ്രത പ്രകടിപ്പിക്കുകയുമാണ് റമദാനിലെ വിശ്വാസി. ഇതോടെ നിർഭയത്വവും സന്തോഷവും ലക്ഷ്യബോധവും വിശ്വാസിയുടെ കൈമുതലായി മാറുന്നു. മുന്നിൽ ഇരുട്ട് മാത്രമാവുകയും ഭയവിഹ്വലനാവുകയും ചെയ്ത മാനവതയോട് ദൈവം പറഞ്ഞതും അത് തന്നെയാണ്. ''എന്നിൽനിന്ന്​ സന്മാർഗം വന്നുലഭിച്ചാൽ അത് പിൻപറ്റുക എങ്കിൽ ദുഃഖമോ ഭയമോ ഉണ്ടാവുകയില്ല''.റമദാ​ൻെറ അവസാന ദിനരാത്രങ്ങളിലൊന്നിൽ മാലാഖമാരാൽ ആശ്ലേഷിക്കപ്പെടുന്ന രാവുണ്ട്. വ്യക്തിയുടെ മനസ്സും ശരീരവും വ്രത വിശുദ്ധിയാൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ മാലാഖമാരുടെ സാമീപ്യമെത്തുമെന്ന് സാരം. ഇങ്ങനെ ഭാവനാലോകത്ത് മാത്രമൊതുങ്ങുകയല്ല വ്രതവിശുദ്ധി. പ്രായോഗിക ജീവിതത്തിൽ ത​ൻെറ ധർമവും കർമവുമെന്തെന്നതിനെക്കുറിച്ച് ഉത്തമബോധ്യം വേണം.റമദാനിലെ അവസാന രാവുകളിൽ കഠിന താപസനാവുന്ന വിശ്വാസി ദൈവികശിക്ഷയിൽനിന്ന് മുക്തനാണെന്ന് പഠിപ്പിച്ച പ്രവാചകൻ തന്നെ പറയുന്നതിപ്രകാരമാണ്.''ഒരു സഹോദര​ൻെറ പ്രശ്നത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത് 10 വർഷം റമദാനിലെ അവസാനദിനങ്ങളിൽ പള്ളിയിൽ ഭജനമിരിക്കുന്നതിന് തുല്യമാണെന്ന്''. അതുകൊണ്ട് കൺമുന്നിലെ പതിതരെ മറന്നുകൊണ്ട് ആത്മീയപ്രപഞ്ചം വർണാഭമാകുന്നില്ല. ഇപ്പോൾ മഹാമാരിയുടെ തീവ്ര തരംഗത്തിലാണ് രാജ്യം. അതിജീവനത്തി​ൻെറ ജീവവായുവിന് പിടയുന്നവരെ മറന്നുകൊണ്ടുള്ള ആത്മീയത വ്രതത്തി​ൻെറ തേട്ടമല്ല.രാജ്യത്തെ വിവിധ പള്ളികളിലും മതപാഠശാലകളിലും മഹാമാരിയുടെ കാലത്ത് രോഗം ബാധിച്ചവരെ പരിചരിച്ചുകൊണ്ടിരിക്കുകയാണ് നോമ്പുകാർ. മാലാഖമാർ ആലിംഗനം ചെയ്യുന്നതലത്തിലേക്ക് വ്രത മാനസർ ഉണർന്ന് പ്രവർത്തിക്കുന്ന ഉദാരതയുടെ കാഴ്ച നമ്മോട് പറയുന്നത് കാരുണ്യത്തി​ൻെറ മൂർത്തിയാണ് നോമ്പുകാരെന്നാണ്.ഇടുങ്ങിയ ചിന്തകളുള്ള അടച്ചിട്ട മനസ്സി​ൻെറ വാതായനങ്ങൾ തുറന്ന് ആകാശംപോലെ ഭൂമിയെയും വിശാലമാക്കുന്ന ദൈവാരാധനകളാണ് വിശ്വാസികളുടെ മാർഗത്തിലുള്ളത്. പകയും വിദ്വേഷവും തീർത്ത ചരിത്രപരമായ കാരണങ്ങളാൽ രാഷ്​ട്രവും രാഷ്​ട്രീയവും ഇടുങ്ങിക്കൊണ്ടിരിക്കുമ്പോൾ ക്ഷമിച്ചും മറന്നും പൊറുത്തും കാലഘട്ടത്തി​ൻെറ ഉപ്പായി മാറുംവിധം റമദാനി​ൻെറ ഉപാസകർ മാറുന്നു. ദൈവം നമ്മോട് ചോദിക്കുന്നതായി പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട് -'ഞാൻ രോഗിയായി നി​ൻെറ മുന്നിൽ വന്നു. നീയെന്തേയെന്നെ പരിചരിച്ചില്ല? നമ്മൾ ദൈവത്തോട് മറുപടി പറയുമത്രേ! ദൈവമേ സകലർക്കും സൗഖ്യം നൽകുന്ന നീ ഞങ്ങളുടെ മുന്നിൽ രോഗിയായി വരുകയോ?ദൈവം പറയും....നി​ൻെറ മുന്നിൽ നിരവധി രോഗികളുണ്ടായിട്ടും നീ പരിചരിച്ചോ? അവരെ പരിചരിച്ചിരുന്നെങ്കിൽ അത് എന്നെ പരിചരിചരിച്ചതുപോലെയാണ്. ഇപ്പോൾ രോഗാതുരമായ ലോകത്തിനു മുന്നിൽ വിശ്വാസിയുടെ കരചരണവും പരിചരണവും കൊണ്ട് ദൈവത്തി​ൻെറ സാമീപ്യം സാക്ഷാത്കരിക്കുകയെന്നത് തന്നെയാണ് തീവ്രതരമായ വ്രതനിഷ്ഠ. റമദാനിൽ നിരന്തരം പരിശീലിക്കുന്ന സ്വഭാവഗുണങ്ങൾ സമൂഹത്തിന് അനുഭവവേദ്യമാകുംവിധം തുടർന്നള്ള നാളുകളിൽ പ്രയാഗവത്​കരിക്കുമ്പോഴാണ് ദൈവപ്രീതി ലഭിക്കുന്നത്. സമൂഹത്തിൽ ഉൾച്ചേരുകയും സാമൂഹിക ജീവിതത്തിലെ അസഹ്യതകളെ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന വിശ്വാസിയാണ് സാമൂഹിക ജീവിതത്തിൽനിന്ന്​ വിട്ടുമാറി ജീവിക്കുന്ന വിശ്വാസിയെക്കാൾ അതിശ്രേഷ്​ഠനെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു.BASHEER KALTHIL RAMADAN VELICHAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story