Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് നിയന്ത്രണങ്ങൾ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും

text_fields
bookmark_border
ശ്രീകണ്ഠപുരം: 'ബാക് ടു ബേസിക്' കാമ്പയിനി​ൻെറ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ കോവിഡ് നിയന്ത്രണം ശക്തമാക്കാൻ​ വൈസ് ചെയർമാൻ ശിവദാസ​​ൻെറ അധ്യക്ഷതയിൽ ചേർന്ന നിരീക്ഷണ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരത്തിലെ ഹോട്ടലുകൾ രാത്രി ഒമ്പതിന്​ അടക്കും. ഹോട്ടലുകളിൽ പാർസൽ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് നിർദേശം നൽകും. ഇഫ്താർ പാർട്ടികളിലും പാർസൽ മാത്രം വിതരണം ചെയ്യുന്നതിന് നിർദേശം നൽകും. വാർഡ് തലത്തിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. വിവാഹം, സൽക്കാരം, ഗൃഹപ്രവേശം എന്നിവ സംഘടിപ്പിക്കുന്നതിന് മുമ്പ് വാർഡ് തല ജാഗ്രത സമിതിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം. കടകളിൽ സാനിറ്റൈസർ, മാസ്ക് എന്നിവ ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരീക്ഷണത്തിൽ കഴിയുന്നവരുള്ള വീടുകൾക്ക് സ്​റ്റിക്കർ പതിക്കുന്നതിനും യോഗം തീരുമാനിച്ചു. മേളകളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. നസീമ, ജോസഫിന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, മെഡിക്കൽ ഓഫിസർ ഡോ. സിമി, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്​ദുൽ റഫീഖ്, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഏരുവേശി: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് പ്രസിഡൻറ്​ ടെസി ഇമ്മാനുവേലി‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എല്ലാ വാർഡിലും ആർ.ആർ.ടി യോഗം ചേരാനും ആരോഗ്യ ജാഗ്രത സമിതി ശക്തമാക്കാനും കോവിഡ് ചട്ടങ്ങൾ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. പൊതുസ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും രജിസ്​റ്റർ സൂക്ഷിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിച്ചു. പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും ഒരുസമയം 50 പേർ എന്ന നിലയിൽ മാത്രമേ ആളുകളെ പങ്കെടുപ്പിക്കാവൂ. കുട്ടികളെയും പ്രായമായവരെയും പൊതുപരിപാടികളിൽനിന്ന്​ ഒഴിവാക്കണം. പരിപാടികൾക്ക് പഞ്ചായത്തിൽ നിന്നും ആരോഗ്യ വകുപ്പിൽനിന്നും അനുമതി വാങ്ങണം. 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും നിബന്ധമായും കോവിഡ് വാക്സിൻ എടുക്കണം. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വാക്‌സിൻ എടുക്കുന്നതിനായി വാർഡ് തലത്തിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. തുടർന്ന് മെഗാവാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. മഴക്കാല ശുചീകരണത്തി‍ൻെറ ഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മലപ്പട്ടം: പഞ്ചായത്തിലെ മുഴുവൻ പേർക്കും ഉടൻ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രമണി അധ്യക്ഷത വഹിച്ചു. ബ്രേക്ക് ദ ചെയിൻ സംവിധാനം എല്ലാ സ്ഥലങ്ങളിലും പുനഃസ്ഥാപിക്കും. റമദാൻ ആഘോഷങ്ങളിൽ ഹരിത ചട്ടങ്ങൾ ഉറപ്പാക്കുന്നതിന് മതസംഘടന ഭാരവാഹികളുടെയും പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും യോഗം ശനിയാഴ്ച ചേരും. ശനിയാഴ്ച പൊതുശുചീകരണം നടത്താനും യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story