Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിലാത്തറ...

പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാത: അറ്റകുറ്റപ്പണിക്കിടെ രാമപുരത്ത് റോഡ് താഴ്ന്നു

text_fields
bookmark_border
പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ രാമപുരത്ത് റോഡ് താഴ്ന്നു. രാമപുരം പാലത്തിനടുത്തായി റോഡി​ൻെറ മധ്യഭാഗം താഴ്ന്നതോടെ വാഹനങ്ങൾക്ക്​ അപകട ഭീഷണിയായി. വലിയ വാഹനങ്ങൾ പോവുമ്പോൾ വൻ ശബ്​ദമുണ്ടാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. അറ്റകുറ്റപ്പണിക്ക് ശേഷം താഴ്ന്ന ഭാഗങ്ങൾ വ്യാഴാഴ്ച പുലർ​െച്ചയുണ്ടായ മഴയിലാണ് കൂടുതൽ താഴ്ന്നത്. അപകട ഭീഷണിയൊഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story