Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTമൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് അഞ്ചുപേർക്ക് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: ദേശീയപാതയില്‍ തച്ചംബരത്ത് . വ്യാഴാഴ്ച രാവിലെ 11.45 ഓടെ തച്ചംബരം പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മനു, യാത്രക്കാരായ ഉദുമ സ്വദേശികളായ അജയന്‍, ഭാര്യ പ്രിയങ്ക, മക്കളായ ആരാധ്യ, അഗ്രജ് എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചു പോകുകയായിരുന്ന ഉദുമ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പിറകില്‍ ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മുന്നിലുണ്ടായിരുന്ന ഹൈവേ പൊലീസിൻെറ പട്രോളിങ് വാഹനത്തിൻെറ പിറകില്‍ ഇടിച്ച് തെറിച്ച് സമീപത്തെ മതില്‍ തകര്‍ത്താണ് നിന്നത്. ഓട്ടോറിക്ഷയെ ഇടിച്ച ജീപ്പ് പൊലീസ് വാഹനത്തിൽ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ജീപ്പിൻെറ മുന്‍വശത്തും പൊലീസ് വാഹനത്തിൻെറ പിന്‍വശത്തും കേടുപാട് സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story