Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTബസ് സമയക്രമത്തില്‍ മാറ്റം
text_fieldsbookmark_border
ചെറുപുഴ: കുമളിയില്‍ നിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെട്ട് ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, ഒടയംചാല്‍, ചുള്ളിക്കര, കുറ്റിക്കോല്‍, ബോവിക്കാനം, മുള്ളേരിയ, ബദിയടുക്ക വഴി അടുത്തദിവസം രാവിലെ ആറിന് പെര്‍ളയില്‍ എത്തുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസിൻെറ മടക്കയാത്രയുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു. പെര്‍ളയില്‍ നിന്ന് ഉച്ച 2.20ന് പുറപ്പെട്ട് 3.20ന് കുറ്റിക്കോല്‍, 3.55ന് ഒടയംചാല്‍, 4.25ന് പരപ്പ, 4.45ന് വെള്ളരിക്കുണ്ട്, 5.20ന് ചെറുപുഴയിലെത്തി തുടര്‍ന്നു ആലക്കോട്, തളിപ്പറമ്പ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ വഴി രാവിലെ 3.25ന് കോതമംഗലം, 5.15 ഇടുക്കി, ആറിന് കട്ടപ്പന വഴി ഏഴിന് കുമളിയില്‍ എത്തുന്ന വിധത്തിലാണ് പുതിയ സമയക്രമം. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലേക്കുള്ള ഈ സര്‍വിസ് വിനോദസഞ്ചാരികള്‍ക്കും കുടിയേറ്റ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്രദമാണ്. കാസർകോട് ജില്ലയിലെ ബദിയടുക്കയില്‍ രാവിലെ ആറിന് എത്തുന്നതിനാല്‍, കര്‍ണാടകയിലെ പ്രമുഖ സ്ഥലങ്ങളായ വിട്ട്‌ള, പുത്തൂര്‍, സുബ്രഹ്മണ്യ, ധര്‍മസ്ഥല, ഉപ്പിനങ്ങാടി എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നവരും ഈ സര്‍വിസ് പ്രയോജനപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story