Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒത്തുകൂടലി​െൻറ...

ഒത്തുകൂടലി​െൻറ കാർഷികോത്സവമായി മലയോരത്ത് കപ്പവാട്ടി​​​​​െൻറ പൊടിപൂരം; വാട്ട് എ കപ്പ!

text_fields
bookmark_border
ഒത്തുകൂടലി​ൻെറ കാർഷികോത്സവമായി മലയോരത്ത് കപ്പവാട്ടി​​​​​ൻെറ പൊടിപൂരം; വാട്ട് എ കപ്പ! കേളകം: കോവിഡ് കാലത്ത് മലയോര കർഷകർ നട്ടുനനച്ച് വളർത്തിയ കപ്പ (മരച്ചീനി) വിളവെടുപ്പ് കാലമാണിപ്പോൾ. പച്ചക്കപ്പക്ക് വിലയിടിഞ്ഞതിനാൽ ക​പ്പ​ വാ​ട്ടി സൂക്ഷിക്കുകയാണ്​. പ​റി​ച്ചുവി​റ്റാ​ൽ കൂ​ലി​ച്ചെ​ല​വുപോ​ലും കി​ട്ടില്ലെന്ന സ്​ഥിതിയാണ്​. പ​ണ്ടു​കാ​ലം മു​ത​ൽ എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടു​ന്ന നാ​ടി​ൻെറ ഒ​രു കാ​ർ​ഷി​കോ​ത്സ​വം കൂ​ടി​യാ​ണി​ത്​. ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയോര കര്‍ഷകര്‍. ചെറുപ്പകാലത്ത് ബന്ധുക്കളും അയല്‍പക്കക്കാരും ഒക്കെ ഒത്തുകൂടി കപ്പ വാട്ടല്‍ ഉത്സവമാക്കി മാറ്റിയ കാലമുണ്ടായിരുന്നു. കൃഷിയോടൊപ്പം ആഘോഷമായ മലയോരത്തി​‍ൻെറ ഒരുകാലത്തെ കൂട്ടായ്മ കൂടിയാണ് കപ്പ വാട്ടല്‍. ക്വിൻറല്‍ കണക്കിന് കപ്പ വാട്ടി പട്ടിണിക്കാലത്തേക്ക് സൂക്ഷിക്കുന്ന കുടുംബങ്ങള്‍ മലയോരത്തി​ൻെറ നിത്യസാന്നിധ്യമായിരുന്നു. എന്നാല്‍, ക്രമേണ കപ്പ വാട്ടല്‍ ഓര്‍മ മാത്രമായി. ഉപജീവനത്തിനപ്പുറം സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ഒത്തുകൂടലി​‍ൻെറ ആഘോഷമായിരുന്നു കപ്പ വാട്ടല്‍. എങ്കിലും കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാലം ഈ കാര്‍ഷിക വൃത്തിയെയും ആഘോഷങ്ങളെയും തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കപ്പക്കൃഷിയിലുണ്ടായ ഉണര്‍വ് കടകളില്‍ കപ്പ ധാരാളമായി എത്തിക്കുന്നതിന് കാരണമായി. അതോടൊപ്പം ആഘോഷമായി കപ്പ വാട്ടലും തിരിച്ചെത്തി. ഉ​ണ​ക്കി സൂ​ക്ഷി​ച്ചാ​ൽ സ്വ​ന്തം ഉ​പ​യോ​ഗം ക​ഴി​ഞ്ഞു​ള്ള​ത്​ സീ​സ​ൺ ക​ഴി​യു​േ​മ്പാ​ൾ കൂ​ടി​യ വി​ല​ക്ക്​ വി​ൽ​ക്കാ​ൻ ക​ഴി​യും. അ​യ​ൽ​ക്കാ​ർ പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ചാ​ണ്​ ക​പ്പ സം​സ്​​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. സ്​​ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളു​മൊ​ക്കെ പ​ങ്കാ​ളി​ക​ളാ​കും. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ്​ ക​പ്പ വാ​ട്ടൽ കാ​ലം. കർണാടകയിലെ കുടക് മേഖലയിൽ വ്യാപകമായി കപ്പക്കൃഷി നടത്തിയിരുന്നു. വിലയിടിഞ്ഞതിനാൽ കർഷകർ ഇവ കൈയൊഴിഞ്ഞു. കൃഷിയിടത്തിൽ സൗജന്യമായി ലഭിക്കുന്ന കപ്പ വാഹനങ്ങളിലെത്തി സംഭരിച്ച് ഒറ്റയായും കൂട്ടായും ഗ്രാമങ്ങളിലേക്കെത്തിച്ച് വാട്ടി സൂക്ഷിക്കുന്നവരും ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story