Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരിങ്ങോം ഗവ. ഐ.ടി.ഐ...

പെരിങ്ങോം ഗവ. ഐ.ടി.ഐ കെട്ടിടം ഉദ്​ഘാടനം നാളെ

text_fields
bookmark_border
പയ്യന്നൂർ: പെരിങ്ങോം ഗവ. ഐ.ടി.ഐക്കുവേണ്ടി നിർമിച്ച കെട്ടിടത്തി​ൻെറ ഉദ്ഘാടനം ബുധനാഴ്​ച വൈകീട്ട് മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയും പെരിങ്ങോം സി.ആർ.പി.എഫ് ഡി.ഐ.ജി പി.പി. പോളി പ്രത്യേക ക്ഷണിതാവുമായിരിക്കും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പെരിങ്ങോം ഗവ. റസ്​റ്റ്​ഹൗസിനു സമീപം സർക്കാർ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ടമായി നിർമാണം പൂർത്തിയാക്കിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. 2010ൽ പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ഐ.ടി.ഐ ഇതുവരെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. വാർത്തസമ്മേളനത്തിൽ സി. കൃഷ്ണൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, പ്രിൻസിപ്പൽ എ.പി. നൗഷാദ്, പി.ടി.എ പ്രസിഡൻറ്​ എസ്.പത്മകുമാർ, ജയചന്ദ്രൻ മണക്കാട്, കെ. ശ്യാംകുമാർ, നൂർ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story