Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതിത്തൂൺ...

വൈദ്യുതിത്തൂൺ ചരിഞ്ഞുവീണു

text_fields
bookmark_border
സൗരോർജ വിളക്കുകളും കവരുന്നു പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡിലെ നോക്കുകുത്തികളായ സൗരോർജ വിളക്കുകൾ തുരു​െമ്പടുത്ത്​ തകർന്നു വീഴുന്നു. കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി തെരുവിൽ സ്ഥാപിച്ച തെരുവുവിളക്കാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ്​ തകർന്നുവീണത്. ഗുണനിലവാരമില്ലാത്ത കമ്പിത്തൂൺ സ്ഥാപിച്ചതിനാലാണ് ഇത്രയും പെട്ടെന്ന് തുരുമ്പെടുത്ത് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുവർഷം ഗാരൻറിയുള്ളവയാണിത്​. എന്നാൽ, തിരിഞ്ഞുനോക്കാൻ ആളില്ലാത്തതിനാൽ മോഷ്​ടാക്കൾക്ക് അനുഗ്രഹമാകുന്നു. പാപ്പിനിശ്ശേരി - പഴയങ്ങാടി റോഡ് കവലയിൽ കടവ് റോഡ് വരെയുള്ള വിളക്കുകളിൽ മറിഞ്ഞു വീണവയുടെ ബാറ്ററികൾ കവർന്നതിന് പിന്നാലെ അവയുടെ സൗരോർജ പാനലുകളും കഴിഞ്ഞ ദിവസം കവർന്നു. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്ലാതായതോടെ പതിനായിരക്കണക്കിന് വിലയുള്ള സാധന സാമഗ്രികളാണ്​ നഷ്​ടമാകുന്നത്. ഇതേ റോഡിലുള്ള ഒട്ടുമിക്ക വൈദ്യുതി ലൈറ്റുകളും കത്തുന്നില്ലെന്ന പരാതിയുണ്ട്. റോഡിലെ വൈദ്യുതി വിളക്കുകളുടെ സംരക്ഷണവും അറ്റകുറ്റ പ്പണിയും കൃത്യമായി നടത്താൻ സംവിധാനമൊരുക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story