Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വകാര്യ...

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

text_fields
bookmark_border
കണ്ണൂർ: ജില്ല എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സൻെററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡി​ൻെറ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സൻെററില്‍ പേര് രജിസ്​റ്റര്‍ ചെയ്ത് ഇൻറര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്​റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610. ഡിപ്ലോമ കോഴ്‌സ്: തീയതി നീട്ടി കണ്ണൂർ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമൻെററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഫോണ്‍:8547126028. അപേക്ഷ ക്ഷണിച്ചു കണ്ണൂർ: സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പ്രബേഷന്‍ ആൻഡ്​​ ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമി​ൻെറ ഭാഗമായി, കുറ്റകൃത്യങ്ങള്‍ക്കിരയായി മരിച്ചവരുടെ ആശ്രിതരുടെയും ഗുരുതര പരിക്കുപറ്റിയവരുടെയും പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 15നുമുമ്പ് തലശ്ശേരി കോടതി കോമ്പൗണ്ടിന്​ സമീപമുള്ള ജില്ല പ്രബേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2344433, 8289889926.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story