Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക

text_fields
bookmark_border
കുറ്റ്യാടി: ഭരണകൂട ഭീകരതക്കെതിരെ 'രാഷ്​ട്ര രക്ഷക്ക് സൗഹൃദത്തി​‍ൻെറ കരുതല്‍' പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലികയില്‍ ആയിരങ്ങള്‍ അണിനിരന്നു. കുളങ്ങരത്താഴ ജുമാമസ്ജിദ് പരിസരത്തുനിന്നാരംഭിച്ച് സമ്മേളന വേദിയായ ടൗണിലെ തൊട്ടിൽപാലം റോഡിൽ സമാപിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്നുവരുന്ന മുഴുവന്‍ ഫാഷിസ്​റ്റ്​ ശക്തികളെയും തുടച്ചുനീക്കാൻ ഇത്തരം കൂട്ടായ്മകൾ ആവശ്യമാണെന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷതവഹിച്ചു. സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്​ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്​ദുറഹിമാന്‍ മുസ്​ലിയാര്‍, പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ, ടി.പി.സി. തങ്ങള്‍, സ്വാഗതസംഘം ചെയര്‍മാന്‍, ശറഫുദ്ദീന്‍ ജിഫ്രി തങ്ങള്‍, സനാഉള്ളാഹ് തങ്ങള്‍, അലി തങ്ങള്‍ പാലേരി, എസ്.കെ.ജെ.എം ജില്ല പ്രസിഡൻറ്​ കെ.കെ. ഇബ്രാഹിം മുസ്​ലിയാര്‍, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ.പി.എം. അശ്റഫ് കുറ്റിക്കടവ്, സെക്രട്ടറി ടി.പി. സുബൈര്‍, റഷീദ് കൊടിയൂറ, അലി വാണിമേല്‍, സലാം ഫറോക്ക്, എസ്.എം.എഫ് ജില്ല ജന.സെക്രട്ടറി സലാം ഫൈസി മുക്കം, ടി.വി.സി. അബ്​ദുസ്സമദ് ഫൈസി, അലി അക്ബര്‍ മുക്കം, ട്രഷറര്‍ ശൈജല്‍ അഹമദ്, ഫര്‍ഹാന്‍ മില്ലത്ത്, ഇസ്മയില്‍ എടച്ചേരി, പി. അമ്മദ്, ടി.ടി.കെ. ഖാദര്‍ഹാജി, മുഹമ്മദ് കക്കട്ടില്‍, ടി.കെ. മോഹന്‍ദാസ്, അഹമ്മദ് പുന്നക്കല്‍, കെ.ടി. അബ്​ദുറഹിമാന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്​റ്റര്‍, കോറോത്ത് അഹ്മദ് ഹാജി, ഡോ. സമീര്‍അഹ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story