Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിത ഓഫിസ് പ്രഖ്യാപനം

ഹരിത ഓഫിസ് പ്രഖ്യാപനം

text_fields
bookmark_border
ചൊക്ലി: പഞ്ചായത്തിലെ 17 സർക്കാർ അർധസർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷ​‍ൻെറയും ശുചിത്വ മിഷ​‍ൻെറയും മാനദണ്ഡം അനുസരിച്ചു നടത്തിയ പരിശോധനയിൽ പഞ്ചായത്ത് പരിധിയിലെ 12 ഓഫിസുകൾക്ക് എ ഗ്രേഡ്, ഒരു ഓഫിസിനു ബി ഗ്രേഡ്, മൂന്ന് ഓഫിസുകൾക്ക് സി ഗ്രേഡ് എന്നിവ ലഭിച്ചു. വാർഡ് മെമ്പർ കെ. പ്രദീപി​‍ൻെറ അധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.എ. റീത്ത ഉദ്​ഘാടനം നടത്തി. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എൻ.പി. സജിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ പാഴ്‌വസ്തുക്കളുടെ ലാഭവിഹിതത്തി​‍ൻെറ ചെക്ക് ക്ഷേമകാര്യം സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ നവാസ് പരത്തിൻറവിട ഹരിതകർമ സേനക്ക്​ കൈമാറി. മെമ്പർ ശ്രീജ രവീന്ദ്രൻ പ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ. മോഹനൻ മാസ്​റ്റർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി കെ. സന്തോഷ്‌ കുമാർ, വില്ലേജ് എക്​്​സ്​റ്റൻഷൻ ഓഫിസർ കെ.പി. ജസീർ, അസി.സെക്രട്ടറി കെ. പ്രേമലത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story