Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടി.പി. കുട്ട്യമ്മു...

ടി.പി. കുട്ട്യമ്മു സാഹിബി‍െൻറ ജീവചരിത്രം പ്രകാശനം

text_fields
bookmark_border
ടി.പി. കുട്ട്യമ്മു സാഹിബി‍ൻെറ ജീവചരിത്രം പ്രകാശനം തലശ്ശേരി: വികസന രംഗത്ത് അതുല്യ സംഭാവനകളർപ്പിച്ച കേരള സംസ്ഥാനത്തി‍ൻെറ ആദ്യത്തെ ചീഫ് എൻജിനീയർ ടി.പി. കുട്ട്യമ്മു സാഹിബിനെക്കുറിച്ച് സി.ടി. ബഷീർ എഴുതിയ പുസ്തകം മുസ്​ലിം സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു. വി.കെ. കുട്ടു കോപ്പി ഏറ്റുവാങ്ങി. എം.എസ്.എസ് ജില്ല കമ്മിറ്റി, തലശ്ശേരി മുസ്​ലിം അസോസിയേഷൻ, ഗ്രേസ് ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം.എസ്.എസ് ജില്ല പ്രസിഡൻറ് പ്രഫ.എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. പി.എ. റഷീദ്, എം.സി. വടകര, വി.കെ. കുട്ടു, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എം.എ പ്രസിഡൻറ് എ.പി. അഹമ്മദ്, പി.എം. അബ്​ദുൽ ബഷീർ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയിൽ സ്കൂൾ ഓഫ് സയന്‍സിനുകീഴിൽ തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ ആരംഭിക്കുന്ന മേഖല കേന്ദ്രത്തിന് ടി.പി. കുട്ട്യമ്മുവി‍ൻെറ പേര് നൽകണമെന്ന് യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story