Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫിലമെൻറ് രഹിത പദ്ധതി...

ഫിലമെൻറ് രഹിത പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
ഫിലമൻെറ് രഹിത പദ്ധതി ഉദ്ഘാടനം ഇരിക്കൂർ: കേരള സർക്കാർ ഊർജ കേരള മിഷൻ ഭാഗമായുള്ള ഫിലമൻെറ് രഹിത കേരള പദ്ധതിയുടെ ഇരിക്കൂർ പഞ്ചായത്തു തല ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.നസീർ അധ്യക്ഷത വഹിച്ചു. അംഗൻവാടികൾക്കുള്ള എൽ.ഇ.ഡി പെരുവളത്തുപറമ്പ് അംഗൻവാടി അധ്യാപിക പ്രേമലത ഏറ്റുവാങ്ങി. ശ്രീകണ്ഠപുരം അസി.എക്സിക്യൂട്ടിവ് എൻജിനീയർ ടി. ശശി പദ്ധതി വിശദീകരിച്ചു. ഇരിക്കൂർ സെക്​ഷൻ അസി. എൻജിനീയർ സി. ദിനേശൻ, പി.വത്സൻ, എൻ.കെ.കെ. മുഫീദ, ടി.പി. ഫാത്തിമ, അഷ്റഫ് എന്നിവർ സംസാരിച്ചു. എൽ.ഇ.ഡി ബൾബിനു നേരത്തേ രജിസ്​റ്റർ ചെയ്യാത്ത ഗാർഹിക ഉപഭോക്​താക്കൾക്ക് കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റുവഴിയോ സെക്​ഷൻ ഓഫിസിൽ നേരിട്ടോ ഫോൺ മുഖേന അറിയിച്ചോ രജിസ്​റ്റർ ചെയ്യാം. ഉപഭോക്താക്കളെ എസ്.എം.എസ് വഴി മുൻകൂട്ടി അറിയിച്ച് ബൾബ് വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story