Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:32 AM IST Updated On
date_range 28 Jan 2021 5:32 AM ISTപൂരക്കളി അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു
text_fieldsbookmark_border
പയ്യന്നൂര്‍: കേരള പൂരക്കളി അക്കാദമിയുടെ 2018-19 വര്‍ഷത്തെ അവാര്‍ഡുകളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 48 പേര്‍ക്കാണ് അവാര്‍ഡുകള്‍. പൂരക്കളി-മറുത്തുകളിക്കുള്ള സമഗ്ര സംഭാവനക്കുള്ള അവാര്ഡ്് വലിയപറമ്പ് കടപ്പുറത്തെ കെ.വി.പൊക്കന്‍ പണിക്കര്‍ക്ക് സമ്മാനിക്കും. മറുത്തുകളി ഫെലോഷിപ്പിന് പെരളത്തെ കെ.കുഞ്ഞമ്പു പണിക്കരും പൂരക്കളി ഫെലോഷിപ്പിന് ചെറുവത്തൂരിലെ കാട്ടാമ്പള്ളി നാരായണനും അര്‍ഹനായി. മറുത്തുകളി അവാര്‍ഡിന് കെ.വി. കൃഷ്ണന് പണിക്കര്‍ (കാസര്‍കോട് അയ്യന്‍കാവ്), കെ. ലക്ഷ്മണന് പണിക്കര്‍ (കിനാനൂര്‍), ഒ.മോഹനന് പണിക്കര്‍ (കാങ്കോല്‍), പി.തമ്പാന് പണിക്കര്‍ (കുതിരുമ്മല്‍), കെ.വി.കൃഷ്ണന് പണിക്കര്‍ (തൃക്കരിപ്പൂര്‍ കോയോങ്കര) എന്നിവര്‍ അര്‍ഹരായി. പൂരക്കളി അവാര്‍ഡിന് കുറ്റിപ്പുറത്ത് വെളുത്തമ്പു (കൊഴുമ്മല്‍), എന്‍. കുഞ്ഞിക്കോരന്(പയ്യന്നൂര്‍), ഇടയിലെ വീട്ടില്‍ ചെറിയകുഞ്ഞി (കാസര്‍കോട് തുരുത്തി), കുതിരുമ്മല്‍ കാര്യമ്പു (നീലേശ്വരം പൊടോതുരുത്തി), കെ.വി.നാരായണന്(പടന്ന), കെ.പി.ദാമോദരന്‍ (കടന്നപ്പള്ളി), പരത്തി കുഞ്ഞിക്കണ്ണന്(ചെറുതാഴം), പി.പി.അമ്പാടി (അജാനൂര്‍), അമ്പു മണിയറംകൊത്തി (ബേഡഡുക്ക), കെ.അച്യുതന് പണിക്കര്‍ (കുറ്റിക്കോല്‍), പിലാക്കല്‍ കൃഷ്ണന് (വെള്ളൂര്‍), ടി.ദാമോദരന്‍(തൃക്കരിപ്പൂര്‍), കുഞ്ഞിക്കണ്ണന് പണിക്കര്‍ (മുള്ളേരിയ), വി.വി.കുഞ്ഞിക്കണ്ണന് (അജാനൂര്‍), കെ.വി.അമ്പാടി (അച്ചാംതുരുത്തി), ആര്.ബാലന് വെളിച്ചപ്പാടന്‍(ബേഡഡുക്ക), കെ.അശോകന് നാഗച്ചേരി(കാഞ്ഞങ്ങാട്), ടി.മോഹനന് (പയ്യന്നൂര്‍), എന്‍.വി. ശശികുമാര്‍ (ചെറുവത്തൂര്‍), ടി.വി.ഭരതന് പണിക്കര്‍ (പെരിയ), കല്ലത്ത് രമേശന് (കാങ്കോല്‍), കെ.കമലാക്ഷന്‍ പണിക്കര്‍ (ആലപ്പടമ്പ), വേലായുധന് പണിക്കര്‍(കാട്ടുകുളങ്ങര) എന്നിവരെ തിരഞ്ഞെടുത്തു. ഗുരുപൂജ പുരസ്കാരം പി.പി.കുമാരന്(ഒളവറ), പൂരക്കടവത്ത് കൃഷ്ണന് (മാതമംഗലം), പി. ചന്തന്‍കുട്ടി (അതിയടം), കെ.പി. കുഞ്ഞിക്കോരന് (കടന്നപ്പള്ളി), കുടുക്കേന്‍ രാമന് വെളിച്ചപ്പാടന്‍ (പെരളം), പി.വി. കുഞ്ഞിക്കോരന് പണിക്കര്‍(ഉദുമ), മന്ദ്യന്‍ വീട്ടില്‍ രാമചന്ദ്രന് (പിലിക്കോട്), മണക്കാട് വീട്ടില്‍ കൃഷ്ണന്(പിലിക്കോട്), കെ.കെ.കൃഷ്ണന് (മടിക്കൈ), പി. കുഞ്ഞികൃഷ്ണന് പണിക്കര്‍ (പിലിക്കോട്), ഒ. കുഞ്ഞിക്കോരന് (കാഞ്ഞങ്ങാട്), കെ.കുഞ്ഞിക്കോരന് (കിനാനൂര്‍), ടി.വി. ബാലകൃഷ്ണന് (വെള്ളൂര്‍), കെ.അമ്പാടി(കാര്യങ്കോട്) എന്നിവര്‍ അര്‍ഹരായി. യുവപ്രതിഭ പുരസ്കാരം എം.വി. അനൂപ് (ചാമുണ്ഡിക്കുന്ന്), വി.പി. പ്രശാന്ത്കുമാര്‍ (വെള്ളിക്കോത്ത്) എന്നിവര്‍ക്കാണ്. ഗ്രന്ഥരചനക്കുള്ള പുരസ്കാരം വസന്തരാഗത്തിൻെറ രചനക്ക് കരിവെള്ളൂരിലെ എം. അപ്പുപ്പണിക്കര്ക്ക് ലഭിച്ചു. സമഗ്ര സംഭാവനക്ക് 25000 രൂപയും ഫെലോഷിപ്പുകള്‍ക്ക് 15000 രൂപയും അവാര്‍ഡുകള്‍, യുവപ്രതിഭ പുരസ്കാരം, ഗ്രന്ഥരചന എന്നിവക്ക് 10000 രൂപയും ഗുരുപൂജ പുരസ്കാരത്തിന് 7500 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. സി. കൃഷ്ണന് എം.എല്‍.എ, ഡോ. സി.എച്ച്. സുരേന്ദ്രന് നമ്പ്യാര്‍, ഡോ. സി.കെ. നാരായണന് പണിക്കര്‍, പി. സജികുമാര്‍, സി. രാജന് പണിക്കര്‍, എ.വി. ശശിധരന്, വി.എ. രാഗേഷ്, എന്‍.കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story