Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 5:32 AM IST Updated On
date_range 20 Jan 2021 8:46 AM ISTജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് സമാപനം
text_fieldsbookmark_border
camera_alt
ആറളം ഫാമിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ സമാപനം
ഇരിട്ടി: ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണു. ഇരുമുന്നണികളും ബി.ജെ.പിയും പ്രചാരണ രംഗത്ത് കാണിച്ച വീറും വാശിയും കൊട്ടിക്കലാശത്തിലും അലതല്ലി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടന്ന പരസ്യ പ്രചരണത്തിൻെറ സമാപനത്തിന് മൂന്ന് മുന്നണികളും വ്യത്യസ്ത മേഖലകളാണ് തിരഞ്ഞടുത്തത്.
21ന് നടക്കുന്ന പോളിങ്ങിനുള്ള ഒരുക്കങ്ങൾ ജില്ല ഭരണകൂടവും പൂർത്തിയാക്കി. സ്വതന്ത്രരടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
എടൂരിൽ നടന്ന എൽ.ഡി.എഫ് പ്രചാരണ സമാപനം
യു.ഡി.എഫ് സ്ഥാനാർഥി ലിൻഡ ജെയിംസിൻെറ പ്രചാരണ സമാപനം ആറളം ഫാമിലായിരുന്നു. സ്ഥാനാർഥിക്ക് പുറമെ യു.ഡി.എഫിൻെറ സംസ്ഥാന -ജില്ല നേതാക്കളും പ്രദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, മുൻ എം.പി ഫ്രാൻസിസ് ജോർജ്, മറ്റ് നേതാക്കളായ തോമസ് വക്കത്താനം, കെ.എ. ഫിലിപ്പ്, റോജസ് െസബാസ്റ്റ്യൻ, കെ. വേലായുധൻ, തോമസ് വർഗീസ്, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, റഹിയാനത്ത് സുബി എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയി കുര്യൻെറ പ്രചാരണ സമാപനം എടൂരിലായിരുന്നു. നിരവധി പ്രവർത്തകർ പങ്കെടുത്തു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. ബിനോയി കുര്യൻ, കെ.വി. സക്കീർ ഹുസൈൻ, വിപിൻ തോമസ്, ജെയിസൻ ജീരകശേരി, ഇ.പി. രമേശൻ, കെ.ജെ. ജോസഫ്, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി സ്ഥാനാർഥി കൂട്ട ജയപ്രകാശിൻെറ പ്രചാരണ സമാപനം കാക്കയങ്ങാട് ടൗണിൽ ആയിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ഉത്തരമേഖല ഉപാധ്യക്ഷൻ വി.വി. ചന്ദ്രൻ, എൻ.വി. ഗിരീഷ് എന്നിവർ സംസാരിച്ചു.
49214 വോട്ടർമാർ നാളെ ബൂത്തിലേക്ക് തില്ലങ്കേരി ഡിവിഷനിൽ 49214 വോട്ടർമാർ വ്യാഴാഴ്ച ഏഴ് സ്ഥാനാർഥികളുടെ ജയ- പരാജയങ്ങൾ നിർണയിക്കും. ഇതിൽ 23308 പേർ പുരുഷ വോട്ടറും 25906 സ്ത്രീ വോട്ടറുമാണ്. ഡിവിഷൻ പരിധിയിൽ വരുന്ന 42 വാർഡുകൾക്കായി 64 ബൂത്തുകൾ സജ്ജമാക്കി. 350ഒാളം പോളിങ് ജീവനക്കാർക്കുള്ള പരിശീലന ക്ലാസുകളും നൽകി. പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ ഇരിട്ടി ബ്ലോക്ക് ഓഫിസിൽ നടക്കും. ഇലക്ടോണിക് വോട്ടുയന്ത്രങ്ങൾ ബ്ലോക്ക് ഓഫിസിൽ എത്തിച്ചു കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. കോവിഡ് രോഗികൾ വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ റിപ്പോർട്ട് ചെയ്യണം. ആറിന് പോളിങ് അവസാനിക്കുന്ന മുറക്ക് കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കും. ഇലക്ടോണിക് വോട്ടുയന്ത്രത്തിലെ വോട്ടുകൾ വെള്ളിയാഴ്ച ബ്ലോക്ക് ഓഫിസിൽ വെച്ചും പോസ്റ്റൽ വോട്ടുകളും കോവിഡ് പോസ്റ്റൽ വോട്ടുകളും കലക്ടറേറ്റിൽ നിന്നുമാണ് എണ്ണുക. ഉച്ചയോടെ ഫലമറിയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

