Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയിലും മിന്നലിലും...

മഴയിലും മിന്നലിലും വ്യാപക നാശം

text_fields
bookmark_border
ചെറുപുഴ: വെള്ളിയാഴ്ച ഉച്ചയോടെ മലയോരത്തുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. ചെറുപുഴ ടൗണിലെ പി ആൻഡ്​ പി വീല്‍ അലയന്‍മൻെറ്​ എന്ന സ്ഥാപനത്തിലെ ഉപകരണങ്ങള്‍ മിന്നലേറ്റു തകര്‍ന്നു. മൂന്ന് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, വീല്‍ അ​െലയ്​ന്‍മൻെറ്​ മെഷീന്‍, നൈട്രജന്‍ ഫില്ലിങ്​ മെഷീന്‍, വീല്‍ ബാലന്‍സിങ്​ മെഷീന്‍ എന്നിവ നശിച്ചു. തിരുമേനി സ്വദേശി ജിജോ പുന്നപ്ലാക്കലി​‍ൻെറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കക്കറ പുറവട്ടത്തെ കൊറ്റിയില്‍ മോഹന​‍ൻെറയും പ്രാപ്പൊയില്‍ കുളത്തുവായിലെ വയലപ്ര വളപ്പില്‍ മനോജി​‍ൻെറയും വീടി​‍ൻെറ വൈദ്യുതി സംവിധാനങ്ങള്‍ മിന്നലേറ്റു നശിച്ചു. കനത്ത മഴയില്‍ പെരുംകുടലിലെ വില്‍സണ്‍ കെ. ജോണി​‍ൻെറ വീടി​‍ൻെറ സംരക്ഷണ ഭിത്തി തകര്‍ന്നു. ചെറുപുഴ മുളപ്ര റോഡിലേക്കാണ് സംരക്ഷണഭിത്തി തകര്‍ന്നുവീണത്. കാര്യങ്കോട് പുഴയില്‍ മഴവെള്ളം കുത്തിയൊഴുകി ചെറുപുഴ തടയണയില്‍നിന്നും നീക്കം ചെയ്ത മണ്ണും മണലും താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story