Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: താൽക്കാലികമായി ദത്തെടുത്ത ശേഷം കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്ന് സ്വദേശി ചമ്മനാപ്പറമ്പിൽ സി.ജി. ശശികുമാറിനെയാണ് (60) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2017ലാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സ് പ്രായമായിരിക്കെയാണ് കുട്ടിയെ ഇയാൾ ദത്തെടുത്തത്. 18 വയസ്സ് പൂർത്തിയായതിന് ശേഷം അനാഥാലയത്തിലേക്ക് തിരിച്ചുപോയ പെൺകുട്ടിയെ വീണ്ടും ദത്തെടുക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും നടന്നില്ല. നാലു വർഷത്തിനു ശേഷം കഴിഞ്ഞ ദിവസം കൗൺസലിങ്ങിനിടെ പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയാണ് വിവരം പുറത്തുപറയുന്നത്. തുടർന്ന് കൂത്തുപറമ്പ് പൊലീസിനെ അറിയിച്ചു. രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷം ശശികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ഫോട്ടോ: kng ktba sasikumar pocso ശശികുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story