Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTക്ഷേമ പെന്‍ഷന്‍: മസ്റ്ററിങ് നടത്തണമെന്നത് വ്യാജ പ്രചാരണം
text_fieldsbookmark_border
കണ്ണൂർ: 2021 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 20 വരെ, വിവിധ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിങ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. വാർധക്യകാല പെന്‍ഷന്‍, വിധവ- അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ് നടത്തണം എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൂര്‍ത്തിയായതാണ്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story