Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTമട്ടന്നൂരിൽ കുടിവെള്ള പദ്ധതികള്‍ പാഴാകുന്നു
text_fieldsbookmark_border
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ഗ്രാമപ്രദേശങ്ങളില്‍ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിർമിച്ച കുടിവെള്ള പദ്ധതികള്‍ പാഴാവുന്നു. അയ്യല്ലൂരില്‍ മൂന്നു വര്‍ഷംമുമ്പ് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭ നിർമിച്ച കുഴല്‍ കിണര്‍ നോക്കുകുത്തിയായി. മട്ടന്നൂര്‍ നഗരസഭയിലെ പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സി.പി കോളനിയിലെ കുഴല്‍ കിണറിനാണ് ഈ ദുരവസ്ഥ. കുഴല്‍ കിണറില്‍നിന്നുള്ള വെള്ളം കുടിക്കാനോ മറ്റ് വീട്ടാവശ്യത്തിനോ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുസംബന്ധിച്ച് നിരവധി തവണ അധികാരികളെ അറിയിച്ചെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് നഗരസഭ കുഴല്‍ കിണര്‍ കുഴിക്കുകയായിരുന്നു. കിണറിനടുത്ത് വാട്ടര്‍ടാങ്ക് നിർമിച്ച് വെള്ളം പൈപ്പ് ലൈന്‍ വഴി വീട്ടുകാര്‍ക്ക് നല്‍കുകയെന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരുന്നത്. വില കുറഞ്ഞ തരത്തിലുള്ള പൈപ്പുകള്‍ കൊണ്ട് നിർമാണം നടത്തിയതിനാല്‍ കുഴല്‍ കിണറില്‍ നിന്നും കലങ്ങിയതും ഇരുമ്പ് ചുവയുള്ളതുമായ വെള്ളമാണ് ലഭിക്കുന്നത്. നിലവിലുള്ള കുഴല്‍ കിണര്‍ റീചാര്‍ജ് ചെയ്ത് സമീപത്ത് ടാങ്ക് നിർമിച്ച് കുടിവെള്ളം ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. മട്ടന്നൂര്‍: അയ്യല്ലൂര്‍ വിനോബ കൈത്തറി നഗറില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായി മാറി. മട്ടന്നൂര്‍ നഗരസഭ ചേരി വികസനത്തിൻെറ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ള പദ്ധതിയുടെ വാര്‍ട്ടര്‍ ടാങ്ക് നിർമിച്ചത്. പ്രദേശവാസികള്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറില്‍ നിന്ന് പമ്പ് ചെയ്ത് ടാങ്കില്‍ വെള്ളം നിറച്ച് മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളം പൈപ്പ് ലൈന്‍ വഴി വീട്ടില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നിർമാണം പൂര്‍ത്തിയായതോടെയാണ് കിണറില്‍ ആവശ്യത്തിനുള്ള വെള്ളം ലഭിക്കില്ലെന്ന് അധികൃതര്‍ക്ക് മനസ്സിലായത്. ഇതോടെ മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്ന സ്വപ്ന പദ്ധതി പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. നഗരസഭ നിർമിച്ച രണ്ട് കിണറുകളും ഒരു കുഴൽ കിണറും നിലവിലുണ്ടെങ്കിലും എല്ലാ വീട്ടുകാര്‍ക്കും അതിൻെറ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി. ഫോട്ടോ- അയ്യല്ലൂര്‍ വിനോബ നഗര്‍ കോളനിയില്‍ നിര്‍മിച്ച വാട്ടര്‍ ടാങ്ക്, 2. അയ്യല്ലൂരില്‍ നിര്‍മിച്ച കുഴല്‍ കിണര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
