Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആശ വർക്കർമാർക്ക്​...

ആശ വർക്കർമാർക്ക്​ കമ്പ്യൂട്ടർ പരിശീലനത്തിന് തുടക്കം

text_fields
bookmark_border
ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറി​‍ൻെറ ഇ-ആശ പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ആശ വർക്കർമാർക്ക​ുവേണ്ടി നടത്തുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടിയുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം നടത്തി. മയ്യിൽ അരിമ്പ്ര അക്ഷയ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ അഡ്വ. റോബർട്ട്‌ ജോർജ് നിർവഹിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പി.ആർ.ഒ ഇ.വി. ഉമേഷ്‌ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ െഡവലപ്​മൻെറ്​ ഓഫിസർ ആർ. അബു മുഖ്യാതിഥിയായി. പി. പത്​മിനി, കെ. ശ്രീകല എന്നിവർ സംസാരിച്ചു. മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത്‌ നഴ്സ് ഗ്രേസി മാത്യു നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story