Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTകണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം: എയര്‍ കാര്‍ഗോ സംവിധാനത്തിന് അംഗീകാരം
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ സംവിധാനം തുടങ്ങാനാവശ്യമായ െറഗുലേറ്റഡ് ഏജന്‍സി അംഗീകാരം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍നിന്നു ലഭ്യമായി. ആദ്യ കാര്‍ഗോ കോംപ്ലക്‌സിൻെറ അടിസ്ഥാനസൗകര്യങ്ങള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ വിമാനത്താവളത്തില്‍ ഒരുങ്ങിയിരുന്നു. ഈ കാര്‍ഗോ കോംപ്ലക്‌സിന് 1,200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ട്. കാര്‍ഗോ സര്‍വിസ് നടത്തുന്നതിനാവശ്യമായ ഏജന്‍സിയായി കാര്‍ഗോ സര്‍വിസ് സൻെററിനെ മാസങ്ങള്‍ക്കുമുമ്പുതന്നെ ടെന്‍ഡറിലൂടെ തെരഞ്ഞെടുത്തിരുന്നു. കസ്റ്റംസ് ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തുകയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സൻെറര്‍, ഐ.ടി സോഫ്റ്റ്വെയറിൻെറ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതോടെ വിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ഗോ സര്‍വിസ് ആരംഭിക്കാന്‍ കഴിയും. മറ്റൊരു കാര്‍ഗോ കോംപ്ലക്‌സ് പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതിന് 5,800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 55,000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യുവാനുള്ള ശേഷിയുമുണ്ട്. ഈ വര്‍ഷംതന്നെ ഇതും പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story