Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിസർവേഷൻ കൗണ്ടർ...

റിസർവേഷൻ കൗണ്ടർ അടച്ചിട്ട് മാസങ്ങൾ; പ്രതിഷേധം കനക്കുന്നു

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫിസ് ​കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചിട്ട് മാസങ്ങളായി. ലോക്​ഡൗൺ സമയത്ത് അടച്ചിട്ട കൗണ്ടർ 10 മാസം കഴിഞ്ഞിട്ടും തുറന്നില്ല. മലയോര ജനത ഉൾപ്പെടെ നിരവധി പേർ ആശ്രയിച്ചിരുന്ന റിസർവഷൻ കൗണ്ടർ അടച്ചതിനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. 2013ൽ കെ.സുധാകരൻ എം.പി ആയിരിക്കെയാണ് റിസർവേഷൻ കൗണ്ടർ ആരംഭിച്ചത്. കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ സ്​റ്റേഷനുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു കൗണ്ടർ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടായിരുന്ന കൗണ്ടർ കോവിഡ് ലോക്​ഡൗൺ സമയത്താണ് അടച്ചിട്ടത്. വാതിലിനു പുറത്ത് 2020 മാർച്ച്‌ 31വരെ പ്രവർത്തിക്കില്ല എന്ന നോട്ടീസ് പതിച്ചിരുന്നെങ്കിലും പിന്നീട് മാസങ്ങളോളം തീവണ്ടി ഓടിയിരുന്നില്ല. എന്നാൽ തീവണ്ടികൾ പലതും ഓടാൻ ആരംഭിച്ചിട്ടും കൗണ്ടർ തുറന്ന് പ്രവർത്തിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. റെയിൽവേ റിസർവേഷൻ കൗണ്ടറി​‍ൻെറ ബോർഡ്‌ അടക്കം താഴെ വീണ നിലയിലാണ്. എത്രയും പെട്ടെന്ന് കൗണ്ടർ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ യുവജന സംഘടനകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story