Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ഇ.ബി ഓഫിസ്​...

കെ.എസ്.ഇ.ബി ഓഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും ഫ്യൂസ് വ്യാപകമായി ഊരുന്നതിനെതിരെ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പ്രതിഷേധവും കുത്തിയിരിപ്പ് സമരവും നടത്തി. കോവിഡ് ഇളവുകൾക്കുശേഷം കറൻറ്​ ചാർജ് അടച്ചില്ലെന്നതിനാൽ നഗരപരിധിയിൽ വ്യാപകമായാണ് ഇലക്ട്രിസിറ്റി ഫ്യൂസൂരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് യോഗം സംഘടിപ്പിച്ചത്. ഈ വർഷത്തി​‍ൻെറ തുടക്കം മുതലാണ് കെ.എസ്.ഇ.ബി നഗരത്തിലെ ചെറുകിട കച്ചവടക്കാരുടെയും വീടുകളിലെയും ഫ്യൂസുകൾ ഊരിക്കൊണ്ടുപോകുന്നത്. ഡിസംബർ 31വരെ സർക്കാർ നൽകിയ ഇളവ് അവസാനിച്ചതോടെയാണ് കെ.എസ്.ഇ.ബി അധികൃതർ വീടുകളിലെത്തി കറൻറ്​ കട്ടാക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച മാത്രം 40 ഓളം സ്ഥാപനങ്ങളുടെയും വീടുകളിലേയും കറൻറ്​ കട്ട്‌ ചെയ്തു. ജനുവരി മുതലാണ് സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കാനുള്ള ഇളവുകൾ സർക്കാർ നൽകിയത്. പണം അടക്കാനുള്ള സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ തളിപ്പറമ്പ് കെ.എസ്.ഇ.ബി അസി. എൻജിനീയർ ടി.പി. സന്ദീപിന് കത്ത് നൽകി. 10 ദിവസത്തെ സാവകാശം അനുവദിച്ചതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വി. രാഹുൽ, സി.വി. വരുൺ, നൗഷാദ് ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story