Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTപെരിങ്ങത്തൂരിനെ മാലിന്യമുക്തമാക്കാൻ പദ്ധതി
text_fieldsbookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പ്രധാന ടൗണായ പെരിങ്ങത്തൂരിനെ സമ്പൂർണ മാലിന്യ മുക്തമാക്കുമെന്ന് പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ അറിയിച്ചു. ഇതിനായുള്ള നടപടികൾക്ക് പെരിങ്ങത്തൂരിൽ തുടക്കമായി. മാലിന്യ നിക്ഷേപത്തിന് സ്ഥിരം സംവിധാനമില്ലാത്തതാണ് മാലിന്യം നിറയാൻ പ്രധാനകാരണമാവുന്നത്. ടൗണിലെ ആളൊഴിഞ്ഞ മിക്ക കേന്ദ്രങ്ങളും മാലിന്യം കൊണ്ടുവന്നു തള്ളാനായാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്നു തന്നെയാണ് നഗരസഭാധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്ലീൻ പാനൂർ പദ്ധതിയുടെ ഭാഗമായി ശുചിത്വത്തിൻെറ വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാനാണ് തീരുമാനം. ഇതിൻെറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വി. നാസർ മാസ്റ്റർ, കൗൺസിലർ എം.പി.കെ. അയൂബ്, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ മജീദ്, ജെ.എച്ച്.ഐമാരായ കുഞ്ഞിക്കണ്ണൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൻെറ ശുചിത്വ നിയന്ത്രണം പൂർണമായും ഏറ്റെടുത്തു. ടൗണിലെ മൂത്രപ്പുര ആധുനികവത്കരണം, സ്ഥിര മാലിന്യ പ്ലാൻറ് ഒരുക്കൽ, കാമറ സ്ഥാപിക്കൽ എന്നിവ കൂടി മാലിന്യ മുക്ത പെരിങ്ങത്തൂരിൽ ഒരുക്കാനാണ് നീക്കം. അടുത്ത ദിവസങ്ങളിൽ പെരിങ്ങത്തൂരിലെ വ്യാപാരികളുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും. ശുചിത്വത്തിൻെറ ഭാഗമായി പെരിങ്ങത്തൂരിലെ പഴകിയ തട്ടുകടകൾ എന്നിവ പൊളിച്ച് നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story