Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗിനി ഇനി മരിയ ഭവ​െൻറ...

ഗിനി ഇനി മരിയ ഭവ​െൻറ തണലിൽ

text_fields
bookmark_border
ഗിനി ഇനി മരിയ ഭവ​ൻെറ തണലിൽ തലശ്ശേരി: ഗ്രീൻവിങ്സ്​ ചാരിറ്റബിൾ സൊെെസറ്റിയുടെ സ്നേഹത്തണലിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ നാല് മാസത്തോളമായി ചികിത്സയിലായിരുന്ന അന്യസംസ്ഥാനക്കാരിയായ ഗിനിയെ നിടുംപൊയിൽ മരിയ ഭവനം ചാരിറ്റബിൾ ട്രസ്​റ്റ്​ ഏറ്റെടുത്തു. മാനസിക അസ്വാസ്ഥ്യമുള്ള ഇൗ സ്ത്രീയെ തെരുവോരത്തുനിന്ന് കണ്ടെത്തി കൂത്തുപറമ്പ് പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മാസമായി ഗ്രീൻവിങ്സ്​ വളൻറിയർമാരാണ് ഇവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമടക്കം എത്തിച്ചു നൽകിയത്. ഇവരെ താമസിപ്പിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ഗ്രീൻവിങ്​സ്​ യൂത്ത് വിങ് ഭാരവാഹികൾ അന്വേഷിക്കുകയായിരുന്നു. ഒടുവിൽ നിടുംപൊയിലിലെ മരിയ ഭവനം ചാരിറ്റബിൾ ട്രസ്​റ്റ്​ ഇവരെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. തലശ്ശേരി എസ്.ഐ രാഗേഷ് എലിയൻ മരിയഭവൻ അധികൃതരുമായി സംസാരിച്ചതി‍ൻെറ അടിസ്ഥാനത്തിൽ, ഗ്രീൻവിങ്സ്​ വളൻറിയർമാർ ഗിനിയെ മരിയ ഭവനത്തിൽ എത്തിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story