Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTവിദ്യാർഥികൾക്ക് തൊഴിലവസരം; ചേംബർ ഓഫ് കോമേഴ്സുമായി കൈകോർത്ത് കണ്ണൂർ സർവകലാശാല
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മൻെറ് സെല്ലിൻെറ പ്രാരംഭഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സുമായി (എൻ.എം.സി.സി) ധാരണപത്രം ഒപ്പുവെച്ചു. സർവകലാശാല ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി (ഐ.ക്യു.എ.സി) സഹകരിച്ചാണ് പ്ലേസ്മൻെറ് സെല്ലിൻെറ പ്രവർത്തനങ്ങൾ നടക്കുക. അക്കാദമിക പരിജ്ഞാനത്തോടൊപ്പം മാനേജ്മൻെറ് സ്റ്റഡീസ്, മാധ്യമ പ്രവർത്തനം, വിനോദസഞ്ചാരം, വുഡ് സയൻസ്, ബയോ ടെക്നോളജി, ലൈഫ് സയൻസ്, ഭാഷാപഠനം, വിവര സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി വിദ്യാർഥികളെ മാറ്റുന്നതിൽ എൻ.എം.സിയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അക്കാദമിക മേഖലയെയും വ്യവസായ മേഖലയെയും ഒരുമിപ്പിച്ച് വിദ്യാർഥികൾക്ക് ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം കൂടി നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്ലേസ്മൻെറ് സെൽ കോഒാഡിനേറ്റർ കെ.പി. അനീഷ് കുമാർ വ്യക്തമാക്കി. കുട്ടികളുടെ സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് മൂലധന ശേഖരണത്തിനുള്ള വഴികൾ തുറന്നുനൽകാനും പദ്ധതി ഉപകരിക്കും. തൊഴിൽ മേഖലയെ സംബന്ധിച്ച മാർഗനിർദേശങ്ങളും വ്യവസായ മേഖലയിലെ പരിശീലന പരിപാടികളും നൽകുന്നതോടൊപ്പം എൻ.എം.സി.സിക്ക് കീഴിലെ സംരംഭങ്ങളുടെ മാർക്കറ്റ് റിസർച്, ബ്രാൻഡിങ്, ട്രേഡ് ഫെയർ, ബിസിനസ് മീറ്റ് എന്നിവയിൽ വിദ്യാർഥികളെ കൂടി പങ്കാളികളാക്കാൻ തയാറാണെന്ന് എൻ.എം.സി.സി പ്രസിഡൻറ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വരും ദിവസങ്ങളിൽ വിദ്യാർഥികൾക്ക് വേണ്ടി എൻ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സീരീസ് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story