Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് കാലത്ത്...

കോവിഡ് കാലത്ത് കുട്ടികള്‍ക്കായി ജില്ല ഭരണകൂടത്തി​െൻറ കളിമുറ്റം

text_fields
bookmark_border
കോവിഡ് കാലത്ത് കുട്ടികള്‍ക്കായി ജില്ല ഭരണകൂടത്തി​ൻെറ കളിമുറ്റം കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കളിമുറ്റം പദ്ധതിയുമായി ജില്ല ഭരണകൂടം. ശിശു വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാറി​ൻെറ കീഴിലുള്ള എല്ലാ പദ്ധതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പദ്ധതി. കോവിഡ് കാലത്ത് കുട്ടികളില്‍ ഉണ്ടാവുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും പരിഹരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. നാഷനല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സർവശിക്ഷ അഭിയാന്‍, ഐ.സി.ഡി.എസ് തുടങ്ങിയവരുമായി ചേർന്നാണ്​ പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീയുടെ ബാലസഭയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ 2658 ബാലസഭകളിലായി 42087 കുട്ടികളാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി തിരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സന്മാര്‍ ബാലസഭയില്‍ കുട്ടികളുമായി ഇടപഴകി, മാനസികമായി ഒറ്റപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ജില്ല മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ഉറപ്പാക്കുകയും ചെയ്യും. പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം വളര്‍ത്തുക, സാമൂഹിക സേവന മനോഭാവം, കലാകായിക സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്ത്/മുനിപ്പാലിറ്റി/ കോർപറേഷന്‍, ജില്ല എന്നിങ്ങനെ നാല് തലങ്ങളിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ജനുവരി 15നകം ഇതുമായി ബന്ധപ്പെട്ട സമിതികൾ രൂപവത്​കരിക്കും. ജില്ല കലക്ടര്‍, അസി. കലക്ടര്‍, ഡി.പി.എം (ദേശീയ ആരോഗ്യ ദൗത്യം) എന്നിവരടങ്ങുന്നതാണ് ജില്ലതല കോര്‍ കമ്മിറ്റി. വിവിധങ്ങളായ കലാ-കായിക, സാംസ്‌കാരിക, മത്സര പരിപാടികളും കളിമുറ്റത്തി​ൻെറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story