Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഫ. എ.പി. സുബൈറിന്...

പ്രഫ. എ.പി. സുബൈറിന് പുരസ്കാരം

text_fields
bookmark_border
തലശ്ശേരി: സാമൂഹിക പ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രം സ്ഥാപക മാനേജരുമായ എ.പി. മമ്മു സാഹിബി‍ൻെറ പേരിൽ തലശ്ശേരി മുസ്​ലിം അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എഴുത്തുകാരനും വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രഫ. എ.പി. സുബൈറിന്. 25,001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 'ഗതകാല തലശ്ശേരി' എന്ന ഗ്രന്ഥമാണ് അവാർഡിനർഹമായത്. വാണിയമ്പാടി ഇസ്​ലാമിയ കോളജിൽനിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രഫ.സുബൈർ ആനുകാലികങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും നിരൂപണങ്ങളും എഴുതാറുണ്ട്. പ്രവാചകവൈദ്യം, യൂനാനി വൈദ്യം, പുണ്യമാസങ്ങളിലൂടെ, വിളിക്കുത്തരം, ആതുരശുശ്രൂഷയുടെ വയനാടൻഗാഥ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​. ജനുവരി 16ന് വൈകീട്ട് നാലരക്ക് നാരങ്ങാപ്പുറം കുട്ട്യമ്മു സാഹിബ് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ടി.എം.എ പ്രസിഡൻറ് എ.പി. അഹ്​മദ്, ജനറൽ സെക്രട്ടറി സി.എ. അബൂബക്കർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story