Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടാനയെ...

കാട്ടാനയെ തുരത്തുന്നതിനിടെ അപകടം: വനംവകുപ്പ് വാച്ചർക്ക്​ കാഴ്​ച നഷ്​ടമായി

text_fields
bookmark_border
പേരാവൂർ (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വാച്ചർക്ക്​ ഒരു കണ്ണി​‍ൻെറ കാഴ്ചശക്തി നഷ്​ടമായി. ഫാം ഒമ്പതാം ബ്ലോക്കിലെ താമസക്കാരനും താൽക്കാലിക വാച്ചറുമായ സി. ദിനേശ​‍ൻെറ (39) കാഴ്ചശക്തിയാണ് നഷ്​ടമായത്. കഴിഞ്ഞ 23നായിരുന്നു അപകടം. വനംവകുപ്പ്​ ജീവനക്കാരും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. ദിനേശ​‍ൻെറ കൈയിലുണ്ടായിരുന്ന, ആനകളെ ഉച്ചത്തിൽ ശബ്​ദമുണ്ടാക്കി തുരത്തുന്നതിനുള്ള പ്രത്യേകതരം ഉപകരണം അബദ്ധത്തിൽ മുഖത്തേക്ക് തെറിക്കുകയായിരുന്നു. ഇതി​‍ൻെറ അവശിഷ്​ടം ഇടതുകണ്ണിൽ തറച്ചു. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാഴ്​ച ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. ആറളം ഫാം ഏഴാം വാർഡിൽനിന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മിനിയുടെ ഭർത്താവാണ് അപകടത്തിൽപെട്ട ദിനേശൻ. 11 വർഷമായി വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ദിനേശന് സാമ്പത്തികസഹായവും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. Photo: kng kel Dineshan കാട്ടാനയെ തുരത്തുന്നതിനിടെ കണ്ണിന് പരിക്കേറ്റ ദിനേശനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story