Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTജില്ല ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവം: കണ്ണൂർ എൻജിനീയറിങ് കോളജ് പി.ആർ.ഒ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചരക്കണ്ടി: കണ്ണൂർ ജില്ല ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവത്തിൽ കണ്ണൂർ എൻജിനീയറിങ് കോളജ് പി.ആർ.ഒ അറസ്റ്റിൽ. അഞ്ചരക്കണ്ടി ചിറമ്മൽ പീടികക്ക് സമീപം ഗിരീഷിനെയാണ് എസ്.ഐ ബിജുപ്രകാശ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് ജില്ല ആശുപത്രി ജീവനക്കാർക്ക് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മർദനമേറ്റത്. കോവിഡ് ആശുപത്രിയായിരുന്ന ഇവിടെ സർക്കാർ നൽകിയ വിവിധ ഉപകരണങ്ങൾ തിരികെയെടുക്കാൻ വന്നപ്പോൾ സുരക്ഷ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്നാണ് കേസ്. ആശുപത്രി അധികൃതർ വിളിച്ചു വരുത്തിയ പുറത്തുനിന്നുള്ള സംഘവും മർദിച്ചവരിൽ ഉണ്ടായിരുന്നുവെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story