Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTരണ്ടു ലക്ഷത്തിെൻറ നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
രണ്ടു ലക്ഷത്തിൻെറ നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ തലശ്ശേരി: കുന്നോത്ത്പറമ്പിൽ വീടിൻെറ വിറകുപുരയിൽ രഹസ്യമായി സൂക്ഷിച്ച രണ്ടുലക്ഷം രൂപ വിലമതിക്കുന്ന 3630 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. കൂത്തുപറമ്പ് എക്സൈസ് റേഞ്ചിലെ പ്രിവൻറിവ് ഓഫിസർ നിസാർ കൂലോത്തിൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. ഹാൻസ് സൂക്ഷിച്ച സുഗേഷ് ചെപ്പൻറവിട (31) എന്നയാളെ പിടികൂടി. ഇയാൾ കുറച്ച് ദിവസമായി എക്സൈസ് ഷാഡോ ടീമിൻെറ നിരീക്ഷണത്തിലായിരുന്നു. കുന്നോത്ത്പറമ്പ്, സെൻട്രൽ പൊയിലൂർ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story