Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTനേതൃപരിശീലന ക്ലാസ്
text_fieldsbookmark_border
ചൊക്ലി: വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ മേഖല കമ്മിറ്റി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എട്ട് അംഗങ്ങളെ ആദരിച്ചു. നേതൃപരിശീലന ക്ലാസും നടത്തി. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ പരിശീലകൻ മാനുവൽ മാണി ക്ലാസെടുത്തു. സി.സി.വർഗീസ്, കെ. ശ്രീധരൻ, വൈ.എം. അസ്ലം, സുരേന്ദ്രൻ മേക്കുന്ന് എന്നിവർ സംസാരിച്ചു. പെരിങ്ങത്തൂരിൽ മാലിന്യം തള്ളിയാൽ പിഴ പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ പെരിങ്ങത്തൂരിൽ ഇനി മുതൽ മാലിന്യം തള്ളിയാൽ ആരോഗ്യ വകുപ്പിൻെറ പിടിവീഴും. സമ്പൂർണ ശുചിത്വമുദ്ദേശിച്ച് നടപ്പിലാക്കുന്ന ക്ലീൻ പെരിങ്ങത്തൂർ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് കടുത്ത തീരുമാനങ്ങളെടുത്തത്. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ, കൗൺസിലർ എം.പി.കെ. അയൂബ്, ഹെൽത്ത് ഇൻസ്പെക്ടർ മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിൽ പരിശോധനകളും ശുചീകരണവും നടത്തുന്നത്. മുഴുവൻ വ്യാപാരികൾക്കും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി. ടൗൺ കേന്ദ്രീകരിച്ച് യന്ത്രവത്കൃത മാലിന്യ സംസ്കരണ പ്ലാൻറ് കൊണ്ടുവരാനും നീക്കമുണ്ടെന്ന് കൗൺസിലർ എം.പി.കെ. അയൂബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story