Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:32 AM IST Updated On
date_range 6 Jan 2021 5:32 AM ISTകഥയുടെ കുലപതിയുടെ അനുഗ്രഹം തേടി മേയര്‍
text_fieldsbookmark_border
കണ്ണൂര്‍: അഡ്വ.ടി.ഒ. മോഹനന്‍. കഥാകൃത്ത് ടി. പത്മനാഭൻെറ വീട് സന്ദര്‍ശിച്ചാണ് അദ്ദേഹം അനുഗ്രഹം തേടിയത്. കണ്ണൂര്‍ കോർപറേഷൻെറ വികസനത്തിന് പ്രമുഖ വ്യക്തിത്വങ്ങളുടെ അഭിപ്രായവും നിർദേശവും തേടി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യം. രാജ്യത്തിന് അകവും പുറവും ഒരുപാട് സന്ദര്‍ശിച്ച വ്യക്തിയാണ് ടി. പത്മനാഭന്‍. ആ നാടുകളിലെ സന്ദര്‍ശനത്തില്‍നിന്നും ലഭിച്ച അറിവ് നേടുകയെന്നതാണ് സന്ദര്‍ശനോദ്ദേശ്യമെന്നും ടി.ഒ. മോഹനന്‍ പറഞ്ഞു. മാലിന്യം റോഡില്‍ തള്ളിയ സ്ഥലങ്ങള്‍ വിദേശത്ത് കാണാന്‍ സാധിച്ചിട്ടില്ല. അത്തരമൊരു നഗരമായിരിക്കണം കണ്ണൂരും. അതിനുവേണ്ടി സാധ്യമായത് ചെയ്യണമെന്ന് ടി. പത്മനാഭന്‍ നിർദേശിച്ചു. തെരുവു നായ്ക്കളുടെ ഭീഷണിയെക്കുറിച്ച് വിലപിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങള്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടവും അറവു മാലിന്യവും വലിച്ചെറിയുകയാണ് ചെയ്യുന്നത്. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യമാണ് തെരുവു നായ്ക്കള്‍ വർധിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തില്‍ ഓവ് ചാലുകള്‍ മാത്രം നിർമിക്കുന്ന പ്രവൃത്തി കാണുന്നുണ്ട്. കരാറുകാര്‍ക്ക് പണമുണ്ടാക്കാന്‍ മാത്രമാണോ ഓവ് ചാല്‍ നിർമിക്കുന്നതെന്ന ചോദ്യം കഥാകൃത്ത് ഉന്നയിച്ചു. ശിലാഫലകത്തില്‍ പേര് വരുന്നതിനുവേണ്ടി പലവേലയും ചിലര്‍ നടത്താറുണ്ട്. ആനക്കുളത്തിൻെറ അവസ്ഥ പരിതാപകരമാണ്. പുറമെനിന്ന് മലിനജലം കുളത്തിലേക്ക് ഒഴുകുകയാണെന്നാണ് മനസ്സിലാകുന്നത്. ചിറക്കല്‍ കുളത്തിൻെറ അവസ്ഥയും അതുതന്നെ. പണം ചെലവഴിച്ചതുകൊണ്ടുമാത്രം എല്ലാമായെന്ന് കാണാനാവില്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. മേയറോടൊപ്പം ഭാര്യ വി.ആർ. പ്രീത, കൗണ്‍സിലര്‍മാരായ സുരേഷ്ബാബു എളയാവൂര്‍, എം.പി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story