Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറബർ ഷീറ്റ് മോഷണം പോയി

റബർ ഷീറ്റ് മോഷണം പോയി

text_fields
bookmark_border
ഇരിക്കൂർ: പെരുമണ്ണിലെ എ.സി.എം എസ്​റ്റേറ്റ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 300 റബർ ഷീറ്റുകളും നാലര ചാക്ക് ഒട്ടുപാലും മോഷണം പോയി. കെട്ടിടത്തി​‍ൻെറ പൂട്ടും വാതിലും തകർത്ത ശേഷമാണ് മോഷണം നടത്തിയത്. ഇരിട്ടിയിലെ സി.സി. ഇബ്രാഹീം ഹാജിയുടെ റബറാണ് മോഷ്​ടിക്കപ്പെട്ടത്. 75,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണംപോയതെന്ന്​ ഉടമ ഇരിക്കൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിസരത്തെ സെഞ്ച്വറി എസ്​റ്റേറ്റിലെ പള്ളിപ്പാത്ത് ഇബ്രാഹീമി​‍ൻെറ റബർഷീറ്റ് ഗോഡൗണി​‍ൻെറ പൂട്ടും വാതിലും മോഷ്​ടാക്കൾ തകർത്തെങ്കിലും ഒന്നും നഷ്​ടപ്പെട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ ക്വിൻറൽ കണക്കിന് റബർ ഷീറ്റുകളും റബർ പാൽ ചാക്കുകളും ഇവിടെ നിന്നും മോഷണം പോയിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഉടമകൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story