Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുനിസിപ്പാലിറ്റി...

മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ്​; കുടകിൽ ബി.ജെ.പിക്ക്​ ആധിപത്യം

text_fields
bookmark_border
വീരാജ്​പേട്ട: കുടക്​ ജില്ലയിലെ മൂന്ന്​ മുനിസിപ്പാലിറ്റികളിൽ ചെയർമാൻ, വൈസ്​ ചെയർമാൻ സ്​ഥാനത്തേക്ക്​ ചൊവ്വാഴ്​ച നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന്​ ചെയർമാൻ സ്​ഥാനവും ബി.ജെ.പി സ്വന്തമാക്കി. വീരാജ്​പേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്​സനായി ബി.ജെ.പിയിലെ എച്ച്​.ആർ. സുഷ്​മിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വനിതക്ക്​ സംവരണം ചെയ്യപ്പെട്ട ചെയർമാൻ സ്​ഥാനത്തിന്​ മറ്റു പാർട്ടിക​ളിൽ നിന്നും ആരും മത്സരത്തിനുണ്ടായിരുന്നില്ല. വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ ബി.ജെ.പിയിലെ കെ.ബി. ഹർഷവർധൻ നറുക്കെുടപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ എം.എൽ.എയും എം.പിയുമടക്കം 10 പേർ ഹർഷവർധന്​ വോട്ട്​ ചെയ്​തു. പ്രതിപക്ഷമായ കോൺഗ്രസും ജനതാദളും സ്വതന്ത്രന്മാരും അടക്കം 10പേർ മത്സരത്തിലുണ്ടായിരുന്ന ബെന്നി സെബാസ്​റ്റ്യന്​ വേണ്ടിയും വോട്ട്​ ചെയ്​തപ്പോൾ സമനിലയാവുകയായിരുന്നു. തുടർന്ന്​ നടന്ന നറുക്കെടുപ്പിൽ ഹർഷവർധൻ തെരഞ്ഞെടുക്കപ്പെട്ടു. മ​റ്റൊരു മുനിസിപ്പാലിറ്റിയായ കുശാൽനഗറിൽ ബി.ജെ.പിയിലെ ജയവർധൻ ചെയർമാനായും വൈസ്​ ചെയർമാനായി ജനതാദളിലെ സുറയ്യബാനുവും തെരഞ്ഞെടുക്കപ്പെട്ടു. സോമവാർപേട്ടയിൽ ബി.ജെ.പിയിലെ നളിനി ഗണേഷ്​ ചെയർപേഴ്​സനായും കോൺഗ്രസ്​ –ജനതാദൾ സഖ്യത്തിലെ ബി. സഞ്​ജീവ വൈസ്​ ചെയർമാനായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story