Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് നേതാക്കൾ...

കോൺഗ്രസ് നേതാക്കൾ സത്യഗ്രഹം നടത്തി

text_fields
bookmark_border
കണ്ണൂർ: ഹാഥറസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ഭാരവാഹികളും സത്യഗ്രഹം നടത്തി. തിങ്കളാഴ്​ച രാവിലെ 10 മുതൽ ഉച്ച 12 വരെ ഡി.സി.സി ഓഫിസിലായിരുന്നു സത്യഗ്രഹം. സമരം കോൺഗ്രസ് രാഷ്​ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് എം.എൽ.എ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്​റ്റ്യൻ, സജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, സെക്രട്ടറിമാരായ എം.പി. മുരളി, ഡോ. കെ.വി. ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി. പടം mustttt whatsup
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story