Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'മന്ത്രി...

'മന്ത്രി കടന്നപ്പള്ളിയെ മുൻനിർത്തി സി.പി.എം രാഷ്​ട്രീയം കളിക്കുന്നു'

text_fields
bookmark_border
കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ മുന്നിൽ നിർത്തി സി.പി.എം രാഷ്​ട്രീയം കളിക്കുകയാണെന്ന് കോർപറേഷൻ കോൺഗ്രസ് പാർലമൻെററി പാർട്ടി നേതാവ് അഡ്വ. ടി.ഒ.മോഹനൻ. ഭരണമില്ലായ്മയും ദുർഭരണവും കൊണ്ട് വികസനം മുരടിച്ച കണ്ണൂർ കോർപറേഷനുണ്ടായ ശാപമോക്ഷമാണ് കോർപറേഷനിലെ ഭരണമാറ്റം. സ്​ഥലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കോർപറേഷൻ അവഗണിക്കുന്നുവെന്ന്​ കഴിഞ്ഞ ദിവസം എൽ.ഡി.എഫ്​ ആരോപണം ഉന്നയിച്ചിരുന്നു. കോർപറേഷൻ ഭരണസമിതി മന്ത്രിയെയോ സർക്കാർ സംവിധാനത്തെയോ അവഗണിച്ചിട്ടില്ല. മറിച്ച് സർക്കാറും കണ്ണൂർ മണ്ഡലം എം.എൽ.എയായ മന്ത്രിയും കോർപറേഷനെയും മേയറെയും അവഗണിക്കുകയാണ്. സമീപ ദിവസങ്ങളിൽ നടന്ന പല പരിപാടികളും കോർപറേഷനെയോ മേയറെയോ അറിയിക്കാതെ സി.പി.എം കൗൺസിലർമാരുടെ ഡിവിഷനുകളിൽ മന്ത്രി നേരിട്ട് നടത്തുകയാണുണ്ടായതെ​ന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story