Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 5 Oct 2020 11:58 PM GMTപഞ്ചായത്ത് വിഭജനമില്ല: മലയോര വികസന സ്വപ്നം പൊലിഞ്ഞു
text_fieldsbookmark_border
ആലക്കോട്: അമ്പതിനായിരത്തോളം ജനസംഖ്യയുള്ളതും 21 വാർഡുകൾ ഉള്ളതുമായ ആലക്കോട് പഞ്ചായത്ത് ഈ സർക്കാറിൻെറ കാലത്തും വിഭജിക്കില്ലെന്ന് ഉറപ്പായി. ആലക്കോട് പഞ്ചായത്ത് വിഭജിച്ച് പുതിയ രണ്ട് പഞ്ചായത്തുകൾ നിലവിൽ വരുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്. 15 വർഷമായി ഉന്നയിക്കുന്ന ആവശ്യത്തിന് സംസ്ഥാനത്തിൻെറ സാമ്പത്തിക പ്രതിസന്ധിയും മഹാപ്രളയവും കോവിഡ് മഹാമാരിയുമാണ് തിരിച്ചടിയായത്. ആലക്കോട് പഞ്ചായത്ത് വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പല്ല് മുതൽ ചെറുപുഴ പഞ്ചായത്തിൻെറ അതിർത്തിയായ കൂടപ്രം വാർഡ് വരെ 24 കിലോമീറ്റർ വരും. പഞ്ചായത്തിനെ വിഭജിച്ച് തേർത്തല്ലി ആസ്ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണമെന്നാണ് ആവശ്യം. രയരോം പുഴ അതിർത്തി നിശ്ചയിച്ച് നിലവിലുള്ള 10 വാർഡുകൾ ഉൾപ്പെടുത്തി തേർത്തല്ലി പഞ്ചായത്ത് രൂപവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story