Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴക്കുന്ന് പൊലീസ്...

മുഴക്കുന്ന് പൊലീസ് സ്​റ്റേഷൻ: സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കെട്ടിട നിർമാണത്തിന് അനുമതിയില്ല

text_fields
bookmark_border
ഇരിട്ടി പൊലീസ് സ്​റ്റേഷൻ പരിധി വിഭജിച്ചാണ്​ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പുതിയ സ്​റ്റേഷൻ അനുവദിച്ചത് ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്​റ്റേഷൻ കെട്ടിട നിർമാണത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത് സർക്കാറിന് കൈമാറിയിട്ടും നിർമാണപ്രവൃത്തിക്ക്​ അനുമതിയായില്ല. നിലവിൽ സ്​റ്റേഷൻ പ്രവർത്തിക്കുന്നത് പഴകിദ്രവിച്ച വാടകക്കെട്ടിടത്തിലാണ്​. 2016 ലാണ് യു.ഡി.എഫ് സർക്കാറി​ൻെറ അവസാന കാലത്ത് ഇരിട്ടി പൊലീസ് സ്​റ്റേഷൻ പരിധികൾ വിഭജിച്ച്‌ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളെ ഉൾപ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പുതിയ സ്​റ്റേഷൻ അനുവദിച്ചത്. പൊലീസ് സ്​റ്റേഷൻ അനുവദിച്ചെങ്കിലും സ്വന്തം കെട്ടിട സൗകര്യമില്ലാത്തതിനാൽ കാക്കയങ്ങാട് ടൗണിൽ പാലപ്പുഴ റോഡിൽ വാടകക്കെട്ടിടത്തിൽ 8000 ത്തോളം രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. റോഡരികിൽ വാഹനം പാർക്കുചെയ്യാൻ പോലും സാധിക്കാതെ അസൗകര്യത്തിൽ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന മുഴക്കുന്ന് സ്​റ്റേഷന് കെട്ടിടം പണിയാൻ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്​കരിച്ചാണ്​ സ്ഥലം കണ്ടെത്തിയത്. കാക്കയങ്ങാട് ടൗണിനടുത്ത് പുന്നാട് റോഡിൽ പിടാങ്ങോടാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥത യിലുണ്ടായിരുന്ന 45 സൻെറ്​ സ്ഥലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് സർക്കാറിന് കൈമാറിയത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ജനകീയ സഹകരണത്തോടെ പണം സംഭാവനയായി കണ്ടെത്തി സർക്കാറി​ൻെറ പേരിൽ രജിസ്​റ്റർ ചെയ്ത ഭൂമിയുടെ പ്രമാണം 2018ൽ തന്നെ കൈമാറിയിരുന്നു. ഒരു പൊലീസ് സ്​റ്റേഷനുവേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പണം ശേഖരിച്ച് സ്ഥലം കണ്ടെത്തി നൽകിയത് അപൂർവ സംഭവമായിരുന്നു. ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വരൂപിച്ച് ഏറ്റെടുത്ത് നൽകിയ ഭൂമിയിൽ കെട്ടിട നിർമാണത്തിന് പച്ചക്കൊടി കാട്ടാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്​തമാണ്​. പാലപ്പുഴ റോഡിലെ കെട്ടിടത്തിന്​ വാടക നൽകിയിരുന്നത് ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം, ഏഴുമാസമായി വാടകയിനത്തിൽ കെട്ടിട ഉടമക്ക്​ നൽകാനുള്ള പണം നൽകാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പൊലീസ് സ്​റ്റേഷൻ കെട്ടിടനിർമാണത്തിനായുള്ള സാങ്കേതികാനുമതി നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story