Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ താലൂക്ക്...

പയ്യന്നൂർ താലൂക്ക് ആശുപത്രിക്ക് സീ കേരളയുടെ ആംബുലൻസ്

text_fields
bookmark_border
പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് കൈമാറി. ആധുനിക സൗകര്യങ്ങളോടുകൂടി സീ കേരളം നല്‍കുന്ന ആംബുലന്‍സി‍ൻെറ താക്കോല്‍ ദാനം പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍ ആശുപത്രി മാനേജ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ അഡ്വ. ശശി വട്ടക്കൊവ്വലിന് കൈമാറി. സീ കേരളം 20 ആംബുലന്‍സുകളാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കായി നല്‍കുന്നത്. ജില്ല ആശുപത്രി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി എന്നിങ്ങനെ നാല് ആംബുലന്‍സുകളാണ് കണ്ണൂര്‍ ജില്ലക്കായി നല്‍കിയത്. PYRAmbulanc സീ കേരളം പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് നൽകിയ ആംബുലൻസ് സി. കൃഷ്ണൻ എം.എൽ.എ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story