Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTകൃഷിസംരക്ഷണ വാരാചരണവുമായി കർഷകർ
text_fieldsbookmark_border
കേളകം: വന്യജീവി വാരാഘോഷത്തിനു ബദലായി രംഗത്ത്. വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ടുമുതൽ എട്ടു വരെയാണ്. ഒക്ടോബർ അഞ്ചുമുതൽ 12 വരെയാണ് വന്യമൃഗശല്യത്തിനെതിരെ പൊതുജന അവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കിഫയുടെ (കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ കർഷകർ വാരാഘോഷം നടത്തുന്നത്. കാട്ടുപന്നി, കാട്ടാന, കുരങ്ങ് തുടങ്ങിയവയുടെ ശല്യംമൂലം കൃഷി നടത്താനാവാത്ത കർഷകരുടെ പരാതികൾ ചെവിക്കൊള്ളാതിരിക്കുകയും വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നൽകേണ്ട നഷ്ടപരിഹാരം നൽകാതിരിക്കുകയും ചെയ്യുന്ന വനംവകുപ്പ് നടപടികൾക്കെതിരെ പ്രതിഷേധിക്കുകയുമാണ് ലക്ഷ്യം. വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. വന്യജീവികൾ കാരണം കർഷകർ കണ്ണീരു കുടിക്കുമ്പോൾ വാരാഘോഷം നടത്തുന്ന വനംവകുപ്പിനെതിരെ ബോധവത്കരണം നടത്തുക എന്നതാണ് കൃഷിസംരക്ഷണ വാരാചരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഫ പ്രസിഡൻറ് അലക്സ് ഒഴുകയിൽ പറഞ്ഞു. വാരാചരണത്തിൻെറ ഭാഗമായി മത്സരങ്ങളും വെബിനാറും ആവിഷ്കരിച്ചിട്ടുണ്ട്. കർഷകർക്ക് സ്വീകരിക്കാവുന്ന നിയമ നടപടികളെക്കുറിച്ച് അവബോധം നൽകുന്ന വെബിനാർ ഈയാഴ്ച നടക്കും. മുതിർന്നവർക്ക് ഫോട്ടോഗ്രഫി മത്സരവും കുട്ടികൾക്ക് (10-18 വയസ്സ്) ചിത്രരചന, കാർട്ടൂൺ, മലയാളം ഉപന്യാസം മത്സരങ്ങളും നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. കൃഷിയും വന്യമൃഗശല്യവും എന്നതാണ് വിഷയം. സൃഷ്ടികൾ emailkifa@gmail.com എന്ന ഇ-മെയിലിലേക്കോ 9778193860 എന്ന വാട്സ്ആപ് നമ്പറിലേക്കോ അയക്കണം. ഒക്ടോബർ 11 വരെ മത്സരത്തിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story