പയ്യന്നൂർ: കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ പറവൂർ പൊന്നിച്ചേരിയിലെ വീനിഷിൻെറ പോത്താണ് കിണറ്റിൽ വിണത്. വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനാംഗം സുധിൻ കിണറ്റിൽ ഇറങ്ങി ഹോസ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോത്തിനെ പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.വി. സഹദേവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഓഫിസർമാരായ കെ.വി. പ്രകാശൻ, അഖിൽ, ഡ്രൈവർ പി.വി. ലതേഷ്, ഹോം ഗാർഡ് ശ്രീനിവാസൻ പിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 2020-10-06T05:28:24+05:30കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
text_fieldsNext Story