Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോമാറ്റിക് ഹാൻഡ്​...

ഓട്ടോമാറ്റിക് ഹാൻഡ്​ സാനിറ്റൈസര്‍ യന്ത്രവുമായി വിദ്യാർഥി

text_fields
bookmark_border
മട്ടന്നൂര്‍: പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി നിര്‍മാണ ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ഹാൻഡ്​ സാനിറ്റൈസര്‍ യന്ത്രം രൂപകൽപന ചെയ്​തു. മട്ടന്നൂര്‍ പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ ഇന്‍സ്ട്രുമെ​േൻറഷന്‍ വിദ്യാര്‍ഥി പി. അനുരാഗാണ് നൂതന സാങ്കേതിക വിദ്യയിലൂടെ ഓട്ടോമാറ്റിക് ഹാൻഡ്​ സാനിറ്റൈസര്‍ രൂപകല്‍പന ചെയ്​തത്. പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പൽ ശരീഫ് ഹുസൈൻ ഏറ്റുവാങ്ങി. റീചാര്‍ജബിള്‍ ബാറ്ററിയുടെ സഹായത്തേടെ ഇന്‍ഫ്രാറെഡ് രശ്​മിയെ സെന്‍സേഷന്‍ ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ പരീക്ഷിച്ച്​ വിജയിച്ചത്. കുറഞ്ഞ തൂക്കവും പോര്‍ട്ടബിള്‍ സൗകര്യവുമുള്ളതാണ് ഉപകരണം. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഒരു ബേക്കറിയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍നിന്ന് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഓര്‍ഡറുകളുണ്ടെന്ന്​ അനുരാഗ് പറഞ്ഞു. പാനൂര്‍ മൊകേരിയിലെ മധുസൂദനന്‍- രാഗി ദമ്പതികളുടെ മകനാണ് ഇൗ മിടുക്കൻ. MTR-SANITAISAR POLI.jpg അനുരാഗ് രൂപകൽപന ചെയ്​ത സെന്‍സറിങ്​ സാനിറ്റൈസര്‍ യന്ത്രം ശരീഫ് ഹുസൈൻ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story